Tuesday December 06, 2016
Latest Updates

തകര്‍പ്പന്‍ സ്മാഷുകളുമായി മോഹന്‍ലാല്‍ വോളിബോള്‍ കോര്‍ട്ടില്‍

തകര്‍പ്പന്‍ സ്മാഷുകളുമായി മോഹന്‍ലാല്‍ വോളിബോള്‍ കോര്‍ട്ടില്‍

കണ്ണൂര്‍: തകര്‍പ്പന്‍ സ്മാഷുകളുമായി സൂപ്പര്‍ താരം മോഹന്‍ലാല്‍ കളം നിറഞ്ഞാടിയപ്പോള്‍ ചുറ്റും കൂടി നിന്ന കാണികളും ആവേശത്തിലായി. ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ വിളംബര മത്സരത്ത്തിനായാണ് മോഹന്‍ലാല്‍ വോളിബോള്‍ കോര്‍ട്ടില്‍ ഇറങ്ങിയത്. മോഹന്‍ലാല്‍ നേതൃത്വം നല്കിയ 122 ഇന്‍ഫന്ററി ബറ്റാലിയ പട്ടാള ടീമും കണ്ണൂര്‍ ജില്ല കലക്ടര്‍ നേതൃത്വം നല്കിയ പ്രസ് ക്ലബ് ടീമും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ താരാജാവിന്റെ ടീം ഏകപക്ഷീയ വിജയം നേടി.

തുടര്‍ച്ചയായ അഞ്ച് സെര്‍വുകളിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പട്ടാള ടീമിന്റെ സ്‌കോര്‍ കൂട്ടിയത്. കളി അവസാനിക്കുമ്പോള്‍ മോഹന്‍ലാല്‍ നേതൃത്വം നല്കിയ ടെറിട്ടോറിയല്‍ ആര്‍മി ടീം 25 പോയിന്റും പത്രക്കാരുടെ ടീം 13 പോയിന്റും നേടി. മോഹന്‍ലാല്‍ തന്നെ നേരിട്ട് കളത്തില്‍ ഇറങ്ങിയതോടെ ചാറ്റല്‍ മഴ പോലും വകവയ്ക്കാതെ നൂറു കണക്കിന് കാണികളാണ് കളി കാണാന്‍ എത്തിയത്.

കേന്ദ്ര വ്യോമയാന സഹമന്ത്രി കെസി വേണുഗോപാല്‍ സര്‍വ് ചെയ്താണ് മല്‍സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേണല്‍ ബിഎസ് ബാലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒകെ ബിനീഷ്, കലക്ടര്‍ പി ബാലകിരണ്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെഎന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll To Top