Sunday December 04, 2016
Latest Updates

റോഡില്‍ വീണ ഭീമന്‍ ബലൂണ്‍ ഗതാഗതം സ്തംഭിപ്പിച്ചു 

റോഡില്‍ വീണ ഭീമന്‍ ബലൂണ്‍ ഗതാഗതം സ്തംഭിപ്പിച്ചു 

ഡബ്ലിന്‍ :ഡബ്ലിനിലെ ഓള്‍ഡ് സ്വോര്‍ഡ്‌സ് റോഡിലെ യാത്രക്കാരുടെ യാത്ര മുടക്കി റോഡിലേയ്ക്ക് പതിച്ച ഭീമന്‍ ബലൂണായിരുന്നു ഇന്നലെ നഗരത്തിലെ ചര്‍ച്ചാ വിഷയം.40 അടിയിലേറെ പൊക്കമുള്ള ബൊമ്മ ബലൂണ്‍ തൊട്ടടുത്തു കഴിഞ്ഞ ദിവസ്സം നടന്ന കാര്‍ണിവല്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ചതായിരുന്നു.

ഉറപ്പിച്ചിരുന്ന സ്ഥലത്ത് നിന്നും ഇളകിമാറിയ ഭീമാകാരനായ ബലൂണ്‍ അന്തരീക്ഷത്തിലൂടെ ഏറെ ദൂരം പറന്നതിനു ശേഷം വന്നു പതിച്ചതാവട്ടെ കൃത്യം ഓള്‍ഡ് സ്വോര്‍ഡ്‌സ് റോഡിലേയ്ക്ക്.വഴിയിലൂടെ കടന്നു പോവുകയായിരുന്ന ഒരു കാറിന്റെ തൊട്ടു മുന്‍പിലേയ്ക്കാണ് ബലൂണ്‍ പതിച്ചത്.ഇതോടെ വാഹന ഗതാഗതവും മുടങ്ങി.

സംഭവം അറിഞ്ഞു പാഞ്ഞെത്തിയ ഗാര്‍ഡ ബലൂണിലെ കാറ്റ് കുത്തിവിട്ടതോടെ ഇരുപതു മിനിട്ടോളം നീണ്ട ‘സംഭവബഹുലമായ’ തമാശയ്ക്ക് അവസാനമായി!

minion5

Scroll To Top