Saturday December 03, 2016
Latest Updates

അയര്‍ലണ്ട് എങ്ങനെ റഫറണ്ടം ജയിച്ചു ?

അയര്‍ലണ്ട് എങ്ങനെ റഫറണ്ടം ജയിച്ചു ?

Ireland-Says-Yes-paperback-300x450സ്വവര്‍ഗ്ഗവിവാഹത്തിനുള്ള റഫറണ്ടം എങ്ങനെ വിജയിച്ചു എന്നതിന്റെ ഉള്ളറ രഹസ്യങ്ങളുമായി പുസ്തകം. ഇതിനായുള്ള കാമ്പയിന്‍ എത്രത്തോളം ഐക്യപൂര്‍വ്വവും തന്ത്രപരവും കാര്യക്ഷമവുമായിരിരുന്നു എന്നതിന്റെ ആഴത്തിലുള്ള വിവരണമാണ് പുസ്തകത്തിലുള്ളത്.

നവംബര്‍ 15 മുതല്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹങ്ങള്‍ നടത്തികൊടുക്കപ്പെടും എന്ന് ഔദ്യോഗിക അറിയിപ്പ് വന്നു കഴിഞ്ഞു.പക്ഷേ അതിനുള്ള മുന്നൊരുക്കങ്ങള്‍ അര നൂറ്റാണ്ട് മുമ്പേ ആരംഭിച്ചതാണത്രേ.

കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഉണ്ടായിരുന്ന ശക്തരായ നേതാക്കന്മാരാണ് അയര്‍ലണ്ടിലെ സ്വവര്‍ഗ്ഗാനുരാഗിളുടെ ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്ന പുസ്തകം അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ആഴത്തില്‍ വിലയിരുത്തുന്നു. ഡേവിഡ് നോറിസ്, കാഥറീന്‍ സാപ്പോണ്‍, ആന്‍ ലൂയിസ് ഗില്ലിഗാന്‍ എന്നിവര്‍ നിയമ സംവിധാനത്തെ എങ്ങനെയാണ് ബുദ്ധിപരമായും ധൈര്യത്തോടെയും നേരിട്ടതെന്നതെന്നും ടോണീ വാല്‍ഷ്, എഡ്മണ്ട് ലിഞ്ച്, അയില്‍ബ് സ്മിത്ത് എന്നിവര്‍ എങ്ങനെയാണ് ഇത്തരമൊരു സമത്വത്തെ സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു കാലത്ത് അഹോരാത്രം പണിപ്പെട്ടതെന്നും ഇതില്‍ പറയുന്നു. 

അയര്‍ലണ്ടില്‍ ഭരണം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എങ്ങനെയാണ് ഒരു പൊളിറ്റിക്കല്‍ കാമ്പയിന്‍ നടത്തേണ്ടതെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും ഉപയോഗപ്രദമായ ഒരു ടൂള്‍ ആണ് ഈ പുസ്തകം. സമ്മര്‍ദ്ദത്തിനു വിധേയമായി ഒരു സമഗ്ര തന്ത്രം മിനയുന്നതെങ്ങനെയെന്ന് വരച്ചു കാട്ടുകയാണ് ഇതില്‍. വൈകാരികമായ ഒരു സമര്‍പ്പണത്തിന് എങ്ങനെ രാഷ്ട്രീയ മാറ്റങ്ങള്‍ നേടിയെടുക്കാനാവും എന്നതിന്റെ ആവേശം കൊള്ളിക്കുന്ന കഥ ഈ പുസ്തത്തില്‍ ചുരുള്‍ നിവരുന്നു.

Scroll To Top