Thursday December 08, 2016
Latest Updates

ഡ്രൈവ് ഇന്‍ സിനിമ ഡബ്ലിന്‍ ഡണ്‍ലേരിയില്‍ 15 മുതല്‍

ഡ്രൈവ് ഇന്‍ സിനിമ ഡബ്ലിന്‍ ഡണ്‍ലേരിയില്‍ 15 മുതല്‍

ഡബ്ലിന്‍: ഡബ്ലിനിലെ ആദ്യ ഡ്രൈവ് ഇന്‍ സിനിമ തയാറാവുന്നു.സെന്റ് പാട്രിക് ദിനത്തിലാണ് ഡണ്‍ലേരിയില്‍ 80 കാറുകള്‍ക്ക് കിടക്കാന്‍ കഴിയുന്ന ഈ ഡ്രൈവ് ഇന്‍ സിനിമ.

മ്യൂസിക് ഗ്രീസ് ആയിരിക്കും ഈ അണ്ടര്‍ഗ്രൗണ്ട് സിനിമയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുക .പിന്നാലെ പിന്നീട് ജോവ്‌സും കാണിക്കും.

ഒറ്റയ്ക്കും കൂട്ടമായും കുടുംബവുമായും അനേകം പേര്‍ അവധി ദിവസങ്ങളില്‍ ഡ്രൈവ് ഇന്‍ സിനിമയില്‍ പങ്കെടുക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അണ്ടര്‍ ഗ്രൗണ്ട് സിനിമ ഡ്രൈവ് ഇന്‍ മാനേജര്‍ പോള്‍ വാര്‍ഡ് പറയുന്നു. ടിക്കറ്റ് വില്‍പ്പന ഒന്നാന്തരമാണെന്നും രാജ്യത്തുടനീളമുള്ളവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിനം മുഴുവനും ഇവിടെ സമയം ചെലവഴിക്കാനായി ധാരാളം ആള്‍ക്കാര്‍ വരുമെന്നാണ് നല്‍കുന്ന സൂചന. ഇത് കൊണ്ട് ഗുണം തങ്ങള്‍ക്ക് മാത്രമല്ല. ഡണ്‍ ലാവോഗര്‍ നഗരത്തിലെ മുഴുവന്‍ വ്യവസായങ്ങള്‍ക്കുമാണ്. മാര്‍ച്ച് 15,16,17,29, 30 തീയതികളിലായിരിക്കും ഡ്രൈവ് ഇന്‍ തുറക്കുക. ഫെറി ടെര്‍മിനലില്‍ വൈകിട്ട് 7 മണിക്കും 9 മണിക്കുമായിരിക്കും പ്രദര്‍ശനം.

Scroll To Top