Friday December 09, 2016
Latest Updates

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: കഴിഞ്ഞയാഴ്ച ഗാര്‍ഡ പരിശോധനയില്‍ കുടുങ്ങിയത് 1200 പേര്‍

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: കഴിഞ്ഞയാഴ്ച ഗാര്‍ഡ പരിശോധനയില്‍ കുടുങ്ങിയത് 1200 പേര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കുടുക്കാന്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ കുടുങ്ങിയവരുടെ എണ്ണം 1200 ആയി. കൃത്യമായി പറഞ്ഞാല്‍ 1,191 പേരാണ് കഴിഞ്ഞ ആഴ്ച പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരോശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴവും വെള്ളിയുമാണ് ഗാര്‍ഡ പരോശോധന കര്‍ശനമാക്കിയത് പരിശോധനയുടെ ആദ്യ ദിനം മുന്നൂറിലധികം പേര്‍ കുടുങ്ങിയിരുന്നു. 

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഗാര്‍ഡ നിരവധി തവണ കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടും മൊബൈല്‍ ഉപയോഗം വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഡ പരിശോധന കര്‍ക്കശമാക്കിയത്. ഐറിഷ് മാധ്യമങ്ങളിലൂടെ മുന്‍കൂര്‍ പരസ്യം നല്കിയതിനു ശേഷമാണ് ഗാര്‍ഡ പരിശോധന ആരംഭിച്ചത്. എല്ലാ മാധ്യമങ്ങളിലും പരസ്യം നല്കിയിട്ടും ഡ്രൈവര്‍മാര്‍ വീണ്ടും വീണ്ടും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ആശങ്കജനകമാണെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു. ഗാര്‍ഡ അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ ജോണ്‍ ട്വോമ്മിയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തുന്നത്. 

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരായ പുതിയ നിയമം വ്യാഴാഴ്ച നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച നിലവില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരെക്കൂടാതെ ടെസ്റ്റ് മെസേജുകള്‍ അയ്യയ്ക്കുന്നവര്‍ക്കെതിരെയും മൊബൈലില്‍ ഇന്റര്‍നെറ്റ് നോക്കുന്നവര്‍ക്കെതിരെയും നിയമ നടപടി വരും. പിടിക്കപ്പെടുന്നവര്‍ക്കെതിരെ പെനാല്‍റ്റി പോയിന്റുകള്‍ കൂടാതെ വിചാരണ നടപടികളും നേരിടേണ്ടി വരും.

Scroll To Top