Sunday December 04, 2016
Latest Updates

ഡ്രൈവിംഗ് ടെസ്റ്റില്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണം? നിങ്ങള്‍ക്കും തീരുമാനിക്കാം 

ഡ്രൈവിംഗ് ടെസ്റ്റില്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണം? നിങ്ങള്‍ക്കും തീരുമാനിക്കാം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡ്രൈവിംഗ് ടെസ്റ്റില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അയര്‍ലണ്ടില്‍ ഇന്നത്തെ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഡ്രൈവിംഗ് ടെസ്റ്റ് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സേഫ്റ്റി അതോറിറ്റി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നത്. 

എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നത് സംബന്ധിച്ച് നിങ്ങളുടെ ആശയങ്ങള്‍ ജൂലൈ 18 വെള്ളിയാഴ്ച വരെ സമര്‍പ്പിക്കാം. അയര്‍ലണ്ടില്‍ ഒരു വര്‍ഷം 140,000 പേര്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുന്നു. 1,800 അംഗീകൃത പരിശീലകര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 1964 ലാണ് ഇന്നത്തെ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചത്. വാഹം ഓടിക്കുന്നവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു.

Scroll To Top