Friday December 09, 2016
Latest Updates

ഡ്രൈവിംഗ് ടെസ്റ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും:ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിവെച്ചു

ഡ്രൈവിംഗ് ടെസ്റ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും:ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിവെച്ചു

ഡബ്ലിന്‍: ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നവര്‍ ഉച്ചയ്ക്ക് ശേഷം നടത്താനിരിക്കുന്ന അര്‍ദ്ധദിന സമരം ടെസ്റ്റിനായി വിളിച്ചിരിക്കുന്ന 300 ലധികം പേരുടെ ടെസ്റ്റിനെ ബാധിക്കും. ഡ്രൈവിംഗ് ടെസ്റ്റ് മേഖലയിലെ ജോലികള്‍ പുറംപണി കരാറായി നല്‍കാനുള്ള റോഡ് സേഫ്റ്റി അതോറിറ്റി തീരുമാനത്തില്‍ പ്രതിഷേധിച്ച്  ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ സമരം നടത്തുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താന്‍ ഇന്ന് നടത്താനിരിക്കുന്ന ടെസ്റ്റുകളെല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചതായി റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.

അര നൂറ്റാണ്ട് പഴക്കമുള്ള ഡ്രൈവര്‍ ടെസ്റ്റിംഗ് ( ആര്‍ എസ് എ) സേവന മേഖലയില്‍ ഇതാദ്യമായിട്ടാണ് ഇത്തരം ഒരു സമരം അരങ്ങേറുന്നത്. ഈ രംഗത്ത് റിസ്ര്!വ് സ്റ്റാഫുകള്‍ക്ക് പകരം കരാര്‍ ജീവനക്കാരെ കൊണ്ടുവരാനുള്ള നീക്കം തൊഴില്‍ നിയമത്തിന്‍െ്‌റ ലംഘനമാണെന്ന് ഡ്രൈവിംഗ് ടെസ്റ്റര്‍മാരുടെ സംഘം പറയുന്നു. ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് തീരുമാനം എടുത്തത് ആരോടും ചോദിക്കാതെയാണെന്ന് ഇവര്‍ പറയുന്നു. ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. അതേസമയം ഷോര്‍ട്ട് നോട്ടീസ് സിക്ക് ലീവ് പ്രശ്‌നങ്ങളില്‍ കുടുങ്ങി ഉപഭോക്താക്കള്‍ക്ക് സേവനം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതമായിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് 10 ആഴ്ചയ്ക്കകം വരുന്ന കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് തങ്ങള്‍ ഈ നീക്കം നടത്തുന്നതെന്നും അവര്‍ പറയുന്നു. ടെസ്റ്റ് ഡ്രൈവര്‍മാര്‍ ലീവ് എടുത്തതിനെ തുടര്‍ന്ന് 2012 ല്‍ 11,880 ടെസ്റ്റുകളാണ് ക്യാന്‍സല്‍ ചെയ്യപ്പെടുകയുണ്ടായത്. ഇതിലൂടെ അതോറിറ്റിക്കുണ്ടായ നഷ്ടം 697,000 യൂറോ ആയിരുന്നു. മതിയായ ജീവനക്കാര്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ 8,200 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. ഇത്തരം പ്രതിസന്ധികളുടെ സാഹചര്യത്തിലാണ് ആര്‍ഏസ്എ പുറംപണി കരാറിന്‍െ്‌റ കാര്യത്തില്‍ നവീന ആശയം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

Scroll To Top