Monday December 05, 2016
Latest Updates

ഡ്രൈവറില്ലാതെ പാഞ്ഞ ട്രാം സാഹസികമായി നിര്‍ത്തിയ യുവാക്കള്‍ താരമായി

ഡ്രൈവറില്ലാതെ പാഞ്ഞ ട്രാം സാഹസികമായി നിര്‍ത്തിയ യുവാക്കള്‍ താരമായി

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തില്‍ ഡ്രൈവറില്ലാതെ പാഞ്ഞ ട്രാം സാഹസികമായി നിര്‍ത്തിയ യുവാക്കള്‍ താരമായി. വ്യാഴാഴ്ച രാവിലെയാണ് കൊല്‍ക്കത്ത നഗരത്തില്‍ സര്‍വീസ് നടത്തുന്ന ട്രാം െ്രെഡവറില്ലാതെ പാഞ്ഞത്. പവര്‍ ക്രാഷിനെ തുടര്‍ന്നാണ് ട്രാം തനിയെ നീങ്ങിയതെന്നാണ് സാങ്കേതിക വിഭാഗത്തിന്റെ വിശദീകരണം. തനിയെ നീങ്ങുന്നതിനിടെ ട്രാം പത്തോളം കാറുകള്‍ ഇടിച്ച് തെറിപ്പിച്ചു.

ട്രാം അപകടകരമായി മുന്നോട്ട് നീങ്ങുന്നത് കണ്ടുകൊണ്ടു വന്ന ദിനേഷ് ലാല്‍, ജഗ്ഗു കപാഡിയ എന്നീ ചെറുപ്പക്കാരാണ് സാഹസികമായി ട്രാം നിര്‍ത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രാമില്‍ സാഹസികമായി ചാടിക്കയറി ട്രാം നിര്‍ത്തുകയായിരുന്നു. മുമ്പ് ട്രാം ഓടിച്ച് പരിചയമില്ലാത്ത സാധാരണക്കാരായ യുവാക്കളാണ് ദിനേഷ് ലാലും, ജഗ്ഗു കപാടിയയും. െ്രെഡവറില്ലാതെ ട്രാം ഓടുന്നത് കണ്ടു ഇരുവരും െ്രെഡവര്‍ ക്യാബിന്റെ വാതിലൂടെ സാഹസികമായി അകത്ത് കടക്കുകയായിരുന്നു. tram

ട്രാം നിര്‍ത്താന്‍ ഏത് സ്വിച്ചാണ്  അമര്‍ത്തേണ്ടതെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഒടുവില്‍ മുന്നില്‍ കണ്ട ഒരു ലിവര്‍ വലിച്ച് ട്രാം നിര്‍ത്തുകയായിരുന്നു. ഒരു നിമിഷത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം രണ്ടും കല്‍പ്പിച്ച് ലിവര്‍ അമര്‍ത്തുകയായിരുന്നെന്ന് ദിനേഷ് ലാല്‍ പറഞ്ഞു. ട്രാം സാഹസികമായി നിര്‍ത്തിയ യുവാക്കള്‍ ഇപ്പോള്‍ ദേശീയ താരങ്ങളായി മാറിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളിലൂടെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.

Scroll To Top