Saturday December 03, 2016
Latest Updates

ഡോ കസ്തൂരി രംഗന്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതി :കേരളത്തില്‍ കര്‍ഷകര്‍ പോരാട്ടത്തില്‍

ഡോ കസ്തൂരി രംഗന്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതി :കേരളത്തില്‍ കര്‍ഷകര്‍ പോരാട്ടത്തില്‍

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഡോ കസ്തൂരി രംഗന്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. വനംപരിസ്ഥിതി വകുപ്പ് സെക്രട്ടറിയായിരിക്കും സമിതിയുടെ അദ്ധ്യക്ഷന്‍.

മറ്റ് അംഗങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. റിപ്പോര്‍ട്ട് ഫലപ്രദമായി എങ്ങിനെ നടപ്പിലാക്കാം എന്ന് പരിശോധിക്കുന്നതിനാണ് സമിതിയെ നിയമിച്ചിരിക്കുന്നത്. മറ്റ് അംഗങ്ങളെ ഒരാഴ്ച്ചക്കകം തീരുമാനിക്കും.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി ആസൂത്രണ കമ്മിഷന്‍ അംഗം കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള പത്തംഗ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് കാര്‍ഷികമേഖലക്ക് പ്രതികൂലമാവുമെന്ന പ്രചാരണം ആസൂത്രിതമാണെന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ ആരോപിച്ചു.

നിലവിലുള്ള ഒരു വിളവിനും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ തടസമല്ലെന്ന് മാത്രമല്ല, കൃഷി രൂപാന്തരമടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടെ ഇല്ലാതാക്കി കാര്‍ഷികസംരക്ഷണം ഉറപ്പാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ച ശിപാര്‍ശകളോട് സാമ്യമുള്ളതല്ല കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടെങ്കിലും അതുപോലും പ്രാവര്‍ത്തികമാക്കാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലായി 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് റിപ്പോര്‍ട്ട്പ്രകാരം അതീവ പരിസ്ഥിതിലോലപ്രദേശമാവുക. സാധാരണക്കാരെയോ, കര്‍ഷകരെയോ ഒരുതരത്തിലും ഇത് ദോഷകരമായി ബാധിക്കുന്നില്ല. വികലമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തടസ്സമുണ്ടാവുക. ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതികള്‍ ഗ്രാമസഭകളുടെ അനുമതിയോടെ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യവസ്ഥയുണ്ട്.
കൃഷിയിടങ്ങള്‍ പരിവര്‍ത്തനം ചെയ്ത് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നവരുടെയും ഖനനം വഴി പണമുണ്ടാക്കുന്നവരുടെയും കച്ചവടതാല്‍പര്യം റിപ്പോര്‍ട്ടിനെതിരായ നീക്കങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ഭാരതപ്പുഴ സംരക്ഷണസമിതി ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. പി.എസ്. പണിക്കര്‍ ‘ അഭിപ്രായപ്പെട്ടു .
അതേസമയം ഇടുക്കിയിലും ,പാലക്കാടുമടക്കമുള്ള ജില്ലകളിലെ കര്‍ഷക സംഘടനകള്‍ ഇരു റിപ്പോര്‍ട്ടുകള്‍ക്കും എതിരെ കടുത്ത പോരാട്ടത്തിലാണ്

Scroll To Top