Sunday December 11, 2016
Latest Updates

ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടു; എന്‍ ആര്‍ ഐ പണം വരവ് കുറഞ്ഞു

ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടു; എന്‍ ആര്‍ ഐ പണം വരവ് കുറഞ്ഞു

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ശക്തിപ്പെട്ടതോടെ വിദേശ ഇന്ത്യക്കാര്‍ പണം അയക്കുന്നതില്‍ വന്‍ കുറവ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യത്തേക്ക് അയച്ച പണത്തേക്കാള്‍ 57 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ജൂണ്‍ കാലത്ത് 33252 കോടി രൂപയ്ക്കു തുല്യമായ 554.2 കോടി ഡോളറാണ് വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 14,454 കോടി രൂപമാത്രം.

18898 കോടി രൂപയുടെ കുറവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 64 ആയിരുന്നപ്പോള്‍ വിദേശ ഇന്ത്യക്കാര്‍ വന്‍ തോതില്‍ പണം അയച്ചിരുന്നു. വായ്പ എടുത്തും ധാരാളം പണം ഇന്ത്യയിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രൂപയുടെ മൂല്യം 60 ആയി കുറഞ്ഞപ്പോള്‍ പണം അയക്കുന്നതും കുറഞ്ഞു. രൂപ ശക്തിപ്പെടുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നല്ലതാണെങ്കിലും വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് അശുഭ വാര്‍ത്തയാണ്.

Scroll To Top