Thursday December 08, 2016
Latest Updates

ഡോണിബ്രൂക്കില്‍ തീ പിടിച്ച വീട്ടില്‍ നിന്ന് വൃദ്ധയെ രക്ഷിച്ചു

ഡോണിബ്രൂക്കില്‍ തീ പിടിച്ച വീട്ടില്‍ നിന്ന് വൃദ്ധയെ രക്ഷിച്ചു

ഡബ്ലിന്‍: തീ പിടിച്ച് വീട്ടില്‍ നിന്ന് വൃദ്ധയെ രക്ഷിച്ചു. ഡോണിബ്രൂക്കിലെ എലിംഗ്ടണ്‍ റോഡിലെ ഒരു വീട്ടിലാണ് അഗ്‌നിബാധ ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് ഈ വീട്ടില്‍ അഗ്‌നിബാധ ഉണ്ടായത്. ഡബ്ലിന്‍ അഗ്‌നിശമന സേനവിഭാഗം എത്തി വൃദ്ധയെ വീട്ടില്‍ നിന്ന് പുറത്ത് ഇറക്കുകയായിരുന്നു. രാവിലെ എഴുമണിയോടെയാണ് അഗ്‌നിബാധ ഉണ്ടായ വീട്ടില്‍ നിന്ന് വൃദ്ധയെ പുറത്ത്എത്തിച്ചത്. ഇവരുടെ പേരോ മാറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ഡോണിബ്രൂക്കില്‍ നിന്നും താര സ്ട്രീറ്റ് ഫയര്‍ സ്റ്റേഷനില്‍ നിന്നും എത്തിയ അഗ്‌നിശമന സേന വിഭാഗമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ വൃദ്ധയെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില
തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Scroll To Top