Saturday December 10, 2016
Latest Updates

ഡോണഗലില്‍ ‘പിള്ളേരുപിടുത്തക്കാര’നെ വലയിലാക്കാന്‍ ഗാര്‍ഡ സംഘം

ഡോണഗലില്‍ ‘പിള്ളേരുപിടുത്തക്കാര’നെ വലയിലാക്കാന്‍ ഗാര്‍ഡ സംഘം

ഡോണഗല്‍: ഡോണഗലില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെ പിടിക്കാന്‍ ഗാര്‍ഡ വല വിരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു സംഭവങ്ങളിലായി രണ്ടു കുട്ടികളെയാണ് പിള്ളേരു പിടുത്തക്കാരന്‍ തന്റെ കാറില്‍ കടത്താന്‍ ശ്രമിച്ചത്.

രണ്ടു സംഭവങ്ങളും അരങ്ങേറിയത് ഐനിഷവണില്‍ വച്ചാണ്. പൊതു ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പൂര്‍ണ്ണ സഹകരണം അന്വേഷണത്തില്‍ തങ്ങള്‍ക്ക് വേണമെന്നാണ് ഗാര്‍ഡ ആവശ്യപ്പെടുന്നത്.

കാറില്‍ തനിച്ചുവന്ന ഒരാള്‍ തങ്ങള്‍ക്ക് മിഠായികള്‍ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞു.
വൈകിട്ട് 3.30നും 5മണിക്കുമിടയില്‍ ബ്രിഡ്‌ജെന്‍ഡില്‍ വച്ചാണ് ആദ്യ സംഭവം അരങ്ങേറിയത്.

ഐനിഷവണില്‍ സുരക്ഷാ മീറ്റിംഗ്

ഐനിഷവണില്‍ സുരക്ഷാ മീറ്റിംഗ്

ബ്രിഡ്‌ജെന്‍ഡ് നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് എല്ലാ രക്ഷിതാക്കള്‍ക്കുമുള്ള മുന്നറിയിപ്പ് കുറിപ്പ് ലഭിച്ചത്. അതിനു ശേഷം ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം വെറും 10 മൈലുകളപ്പുറമുള്ള മള്ളിബറി അവന്യു ഏരിയയിലെ ബങ്ക്രാനയില്‍ വച്ച് മറ്റൊരു കുട്ടിക്കും സമാന അനുഭവം ഉണ്ടായി.

സില്‍വറോ ഗ്രേയോ നിറത്തോടു കൂടിയ ചെറിയ കാറില്‍ ഒരാള്‍ പല വില്ലേജുകളിലെയും കുട്ടികളെ ഇത്തരത്തില്‍ സമീപിക്കുന്നതായി ഗാര്‍ഡ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു സംഭവങ്ങളിലെയും ഇരകളാക്കി തിരഞ്ഞെടുക്കപ്പെട്ടത് െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആയിരുന്നു. ഈ സ്ഥലങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളിലേക്ക് ഗാര്‍ഡ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. രണ്ടു സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി ഗാര്‍ഡ സൂപ്രണ്ട് ആന്‍ഡി ആര്‍കിബാള്‍ഡ് പറഞ്ഞു
.
ഇത്തരം സംഭവങ്ങളുമായുള്ള വിവരങ്ങള്‍ അറിയാമെങ്കില്‍ ബങ്ക്രാന ഗാര്‍ഡ സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ഗാര്‍ഡ അറിയിച്ചു. 0749320540 ആണ് ഗാര്‍ഡ സ്‌റ്റേഷന്‍ നമ്പര്‍, 1800666111 ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍ നമ്പറാണ്.

Scroll To Top