Friday December 09, 2016
Latest Updates

ഡോണഗലില്‍ ട്രാക്റ്റര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു

ഡോണഗലില്‍ ട്രാക്റ്റര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു

ലെറ്റര്‍കെന്നി : ഡോണഗലില്‍ ട്രാക്റ്റര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കില്ലി ഗോര്‍ഡനിലെ ക്രോസ് റോഡ്‌സിലെ മോനെല്ലനില്‍ ട്രാക്ടറിന്റെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെവിന്‍ വുഡ്, സീമസ് ഹെഗാര്‍ട്ടി എന്നിവരാണ് മരിച്ചത്. ഇരുവരും അമ്പതിനടുത്ത് പ്രായമുള്ളവരാണ്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സീമസ് ഹെഗാര്‍ട്ടി വിവാഹിതനാണ് നാല് കുട്ടികളുണ്ട്. സോക്കര്‍ താരവും ഡെറി സിറ്റി അസിസ്റ്റന്റ് മാനേജരുമായ പോള്‍ ഹെഗാര്‍ട്ടിയുടെ സഹോദരനാണ്. 
കെവിന്‍ ഹുഡ് അവിവാഹിതനാണ്. ഇരുവരും ദീര്‍ഘകാല സുഹൃത്തുക്കളുമാണ്. രണ്ടു പേരും റാഫോ സ്വദേശികളാണ്. അപകടം നടന്നയുടന്‍ എമര്‍ജന്‍സി സര്‍വീസും ഗാര്‍ഡയും സ്ഥലത്ത് എത്തി. ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിന് നിലം ഒരുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി ഇന്ന് രാവിലെ അപകട സ്ഥലം സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 9 മണിയോടെ മൃതദേഹങ്ങള്‍ ലെറ്റര്‍കെനി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

Scroll To Top