Sunday December 04, 2016
Latest Updates

ഡോണഗലില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം അഞ്ചു മരണം

ഡോണഗലില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം അഞ്ചു മരണം

ഡോണ്‍ഗല്‍: ആറു പേരടങ്ങുന്ന കാര്‍ റോഡിലെ കൈവരി തകര്‍ത്ത് വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു. ബുണ്‍ക്രാനയിലേയ്ക്ക് പോയ സംഘമാണ് വൈകിട്ട് ഏഴുമണിയോടെ അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ലൈഗോയില്‍ നിന്നുമെത്തിച്ച ഹേലികോപ്റ്റര്‍, ലൈഫ് ബോട്ടുകള്‍, ഫിഷിങ് ബോട്ടുകള്‍ എന്നിവയുപയോഗിച്ച് തിരച്ചില്‍ നടത്തി. വെള്ളത്തില്‍ മുങ്ങിപ്പോയ കാറില്‍ നിന്നും ആളുകളെ രക്ഷിക്കാനായി ഗാര്‍ഡയുടെ സംഘവും എത്തിയിരുന്നു. അഞ്ചു പേരുടെ മൃതദേഹവും അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പിഞ്ചു കുഞ്ഞിനെയും ലെറ്റര്‍കെന്നിയിലെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

വടക്കന്‍ അയര്‍ലണ്ട് രജിസ്‌ട്രേഷനുള്ള കാര്‍ എങ്ങനെയാണ് അപകടത്തില്‍ പെട്ടത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Scroll To Top