Monday December 05, 2016
Latest Updates

ഡോണഗലില്‍ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവര്‍ക്ക് തടവ് ശിക്ഷ

ഡോണഗലില്‍ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവര്‍ക്ക് തടവ് ശിക്ഷ

ഫോട്ടോ:പ്രതി ഷോണ്‍ കെല്ലി (വലതു നിന്നും മൂന്നാമത് )കുടുംബാംഗങ്ങള്‍ക്കൊപ്പം കോടതിയില്‍ എത്തുന്നു 

ലെറ്റര്‍കെന്നി : ഡോണഗലില്‍ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവര്‍ക്ക് തടവ് ശിക്ഷ. 2010 ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഷോണ്‍ കെല്ലി (26) എന്ന ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയും പത്ത് വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു. ലെറ്റര്‍കെന്നി സര്‍ക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 

അപകടത്തില്‍ കൊല്ലപ്പെട്ട 8 ല്‍ 7 പേരും ഷോണ്‍ ഓടിച്ചിരുന്ന കാറിലെ യാത്രക്കാരായിരുന്നു. മറ്റൊരാള്‍ എതിരെ വന്ന കാറിലെ യാത്രക്കാരനുമായിരുന്നു. കേസില്‍ ഷോണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷ വിധിക്കുന്നതിനായി കേസ് മാറ്റി വയ്ക്കുകയായിരുന്നു. 2010 ലെ വേള്‍ഡ് ഫുട്‌ബോള്‍ ഫൈനല്‍ ദിവസം ക്ലോണ്‍മണിലെ ബാറില്‍ നിന്ന് മദ്യപിച്ച ഷോണും സുഹൃത്തുക്കളും അമിത വേഗത്തില്‍ അലക്ഷ്യമായി കാറോടിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. 

അമിത വേഗതയില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കേസിന്റെ വിചാരണ വേളയില്‍ കെല്ലി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ അപകടത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ചു. അപകടത്തില്‍ മരിച്ച എട്ടു പേരില്‍ നാല് പേരുടെ കുടുംബാംഗങ്ങള്‍ നല്കിയ വിക്റ്റിം സ്റ്റേറ്റ് മെന്റില്‍ ഷോണ്‍ കെല്ലിയെ ജയിലിലേക്ക് അയയ്ക്കരുതെന്നു അഭ്യര്‍ത്ഥിച്ചിരുന്നു.

Scroll To Top