Sunday December 11, 2016
Latest Updates

ഡോണഗലില്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയ ആള്‍ മരിച്ചു; എബോളയെന്ന് സംശയം

ഡോണഗലില്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയ ആള്‍ മരിച്ചു; എബോളയെന്ന് സംശയം

ഡബ്ലിന്‍: അയര്‍ലണ്ടിലും എബോള ഭീതി പരത്തുന്നു. ഡോണഗലില്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയ ആള്‍ മരിച്ചതിനെ തുടര്‍ന്നാണ് അയര്‍ലണ്ടിലും എബോള ഭീഷണിയെന്ന സംശയം ഉയര്‍ന്നത്. 20ന് രാത്രിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലെറ്റര്‍കെനി ജനറല്‍ ആശുപത്രിയിലേക്ക് ഇയാളുടെ മൃതദേഹം മാറ്റുകയും എബോളയുടെ ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആഫ്രിക്കയിലെ എബോള ഭീഷണിയുള്ള മേഖലയില്‍ നിന്നാണ് ഇയാള്‍ മടങ്ങി എത്തിയത് എന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ വാര്‍ഡും അടിയന്തര സാഹചര്യം നേരിടാന്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. 

ഏറ്റവുമധികം എബോള ഭീഷണിയുള്ള രാജ്യങ്ങളിലൊന്നായ സിയറ ലിയോണില്‍ നിന്നാണ് ഇയാള്‍ മടങ്ങി എത്തിയത്. ഇയാളുടെ തന്നെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ക്ക് എബോള ബാധിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡെസി ക്വിന്‍ എന്നറിയപ്പെടുന്ന ഇയാള്‍ക്ക് 43 വയസുണ്ട്. മരണ കാരണം കണ്ടു പിടിച്ചിട്ടില്ല. എന്നാല്‍ എബോള സാധ്യത അധികൃതര്‍ തള്ളിക്കളഞിട്ടുമില്ല. ഇതേ തുടര്‍ന്നാണ് എബോള വൈറസിന്റെ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്. മരിച്ചയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിശോധന ഫലം ഇന്ന് വൈകുന്നേരത്തോടെ പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. 

റിസള്‍ട്ട് പുറത്ത് വന്ന ശേഷമേ മരിച്ചയാളുടെ മൃതദേഹം വിട്ടുക്കൊടുക്കൂ. സിയറ ലിയോണില്‍ ഒരു ടെലികോം കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആളാണ് മടങ്ങി വന്നത്. ആഫ്രിക്കാന്‍ രാജ്യങ്ങളിലാണ് എബോള പടര്‍ന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ യൂറോപ്പില്‍ ഇത് ആദ്യമായി സ്‌പെയിനില്‍ നിന്ന് എബോള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലൈബീരിയയില്‍ നിന്ന് മടങ്ങി എത്തിയ ഒരു സ്പാനിഷ് പുരോഹിതനാണ് എബോള മൂലം മരണമടഞ്ഞത്. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം എബോള ബാധിതരുടെ എണ്ണം 2,473 ആയി. ഈ രോഗം മൂലം മരിച്ചവരുടെ എണ്ണം 1350 ആയി

Scroll To Top