Saturday December 03, 2016
Latest Updates

ഡോക്ടര്‍മാരുടെ പണിയെടുക്കാന്‍ കഴിയില്ലെന്ന് അയര്‍ലണ്ടിലെ നഴ്‌സുമാര്‍,രക്ത സാമ്പിള്‍ എടുക്കേണ്ടെന്ന് ഐ എന്‍ എം ഓ

ഡോക്ടര്‍മാരുടെ പണിയെടുക്കാന്‍ കഴിയില്ലെന്ന് അയര്‍ലണ്ടിലെ നഴ്‌സുമാര്‍,രക്ത സാമ്പിള്‍ എടുക്കേണ്ടെന്ന് ഐ എന്‍ എം ഓ

ഡബ്ലിന്‍:ഡോക്ടര്‍മാരുടെ പണിയെടുക്കാന്‍ കഴിയില്ലെന്ന് അയര്‍ലണ്ടിലെ നഴ്‌സുമാര്‍.അയര്‍ലണ്ടിലെ പ്രമുഖ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ഡോക്ടര്‍മാര്‍ ചെയ്യേണ്ട ജോലി കൂടി ചെയ്യേണ്ടി വരുന്നതായി പരാതിയുണ്ട്. ഇതിനെതിരെയാണ് നഴ്‌സുമാര്‍ സംഘടിതമായി രംഗത്ത് വന്നത്. രക്ത സാമ്പിള്‍ എടുക്കുന്നത് പോലെയുള്ള ജോലികള്‍ ഇനി നഴ്‌സുമാര്‍ ചെയ്യേണ്ടതില്ലെന്ന് നഴ്‌സുമാരുടെ യൂണിയന്‍(ഐ എന്‍ എം ഓ ) നിര്‍ദേശം നല്‍കി.ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്‌സ് ഓര്‍ഗനൈസേഷനാണ് നഴ്‌സുമാര്‍ക്ക് നിര്‍ദ്ദേശം
നല്കിയത്.

ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് യൂണിയന്‍ ഈ നിര്‍ദ്ദേശം നല്കിയത്. രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്ന ട്യൂബ് ഘടിപ്പിക്കുന്നത് ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ചെയ്യേണ്ട ജോലി നഴ്‌സുമാര്‍ ചെയ്യേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കി.

ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കാന്‍ എന്ന പേരിലാണ് നഴ്‌സുമാരില്‍ അമിതമായ ജോലി ഭാരം കെട്ടിയെല്‍പ്പിക്കുന്നത്.എന്നാല്‍ ഇനി മുതല്‍ ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കി നഴ്‌സുമാരുടെ സംഘടന ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. നാല് വര്‍ഷത്തെ നഴ്‌സിംഗ് പഠനത്തിനു
ശേഷം ജോലിയില്‍ പ്രവേശിക്കുന്ന നഴ്‌സുമാരെക്കൊണ്ടാണ് ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുടെ പണി കൂടി എടുപ്പിക്കുന്നത്.

നഴ്‌സിംഗ് പഠനത്തിന്റെ ഭാഗമായി തങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും നഴ്‌സുമാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. അതേസമയം അധികമായി ചെയ്യുന്ന ജോലിക്ക് നഴ്‌സുമാര്‍ക്ക് അധികം വേതനം നല്കുന്നുമില്ല. ഈസാഹചര്യത്തില്‍ ഇത്തരം ജോലികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം.

നഴ്‌സുമാരുടെ സംഘടനയുടെ ഈ നീക്കത്തിന് ഡോക്ടര്‍മാരുടെ സംഘടനയായ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ കൂടി പിന്തുണ ഉണ്ടെന്നാണ് സൂചന. ഡോക്ടര്‍മാരുടെ ജോലി സമയം കുറയ്ക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നഴ്‌സുമാരുടെ നിസഹകരണ നീക്കത്തിന് പിന്തുണ നല്കുന്നത്.

ബ്യൂമോണ്ട് ഉള്‍പ്പെടെ രാജ്യത്തെ മൂന്നിലൊന്ന് ആശുപത്രികളിലും ഡോക്ടര്‍മാരുടെജോലി സമയം കുറയ്ക്കുന്നതിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്ഡോക്ടര്‍മാരുടെ സംഘടന കുറ്റപ്പെടുത്തി.

Scroll To Top