Thursday December 08, 2016
Latest Updates

ഡോ:എം ജി ലാസറസ് ഒരുക്കപട്ടം സ്വീകരിച്ചു

ഡോ:എം ജി ലാസറസ്    ഒരുക്കപട്ടം സ്വീകരിച്ചു

ക്ലോണ്‍മല്‍ : ഭക്തി നിര്‍ഭരമായ തിര്‍ക്കര്‍മ്മങ്ങള്‍ക്ക് മദ്ധ്യേ മലയാളിയായ ഡോ:എം ജി ലാസറസ് ക്ലോണ്‍മല്‍ സെന്റ് ഒലിവേഴ്‌സ് ദേവാലയത്തില്‍ വെച്ച് ഒരുക്ക പട്ടം( Minitsry of Acolyte)സ്വീകരിച്ചു.കത്തോലിക്കാ സഭയിലെ ഡീക്കന്‍ പദവിക്ക് തൊട്ടു മുന്‍പിലുള്ള പട്ടമാണിത് .

വാട്ടര്‍ഫോര്‍ഡ് രൂപതയിലെ പ്രമുഖ വൈദികരുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ മലയാളികളും ,ഡോ .ലാസറസിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.laz 2

തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണ് ഡോ.എം ജി ലാസറസ് .തിരുവനതപുരത്തെ നിരവധി വൈദിക സെമിനാരികളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള ഡോ ലാസറസ് 2012 ലാണ് ഐറിഷ് കത്തോലിക്കാ സഭയിലെ ഡീക്കന്‍ പദവിയിലേക്കുള്ള ശിശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്വീകരണം

സ്വീകരണം

എച്ച് എസ് ഇ യിലെ ജോലിയ്ക്കിടയില്‍ പൗരൊഹിത്യ ശുശ്രൂഷയ്ക്കായുള്ള പഠനത്തിനും സമയം കണ്ടെത്തിയ അദ്ദേഹം 2013 ഡിസംബറില്‍ ഡീക്കന്‍ പദവിയിലെയ്ക്കുള്ള ഒന്നാം പട്ടം സ്വീകരിച്ചു.ഒരുക്കപ്പട്ട ശുശ്രൂഷയോടെ ഡോ .ലാസറസ് ,ഡീക്കന്‍ സ്ഥാനത്തേയ്ക്ക് അര്‍ഹത നേടി .വാട്ടര്‍ഫോര്‍ഡ് ബിഷപ്പിന്റെ സൗകര്യാര്‍ഥം ഡീക്കന്‍ പട്ട സ്വീകരണം പിന്നീട് നടത്തപ്പെടും

ഡീക്കന്‍ പട്ടം സ്വീകരിക്കുന്നതോടെ കത്തോലിക്കാ സഭയിലെ തിരുപ്പട്ടക്കാരുടെ ഗണത്തിലേയ്ക്കാണ് അദ്ദേഹം ചേര്‍ക്കപ്പെടുക.

അയര്‍ലണ്ടിലെ കത്തോലിക്കാ സഭയില്‍ ഈ പദവിയിലേയ്ക്ക് എത്തുന്ന ആദ്യ മലയാളിയാണ് ഡോ.ലാസറസ്.

കുടുംബാംഗങ്ങള്‍ക്കൊപ്പം

കുടുംബാംഗങ്ങള്‍ക്കൊപ്പം

Scroll To Top