Wednesday December 07, 2016
Latest Updates

ഡൊമിനോസ് :വരുമാനത്തില്‍ വന്‍കുതിപ്പ് ,58 മില്ല്യന്‍ യൂറോ !

ഡൊമിനോസ് :വരുമാനത്തില്‍ വന്‍കുതിപ്പ് ,58 മില്ല്യന്‍ യൂറോ !

ഡബ്ലിന്‍ :യുകെയിലെയും അയര്‍ലണ്ടിലെയും പ്രമുഖ പിസ കമ്പനിയായ ഡോമിനോസിന് ഈ വര്‍ഷം മികച്ച തുടക്കം. 2013 ലെ നികുതിക്ക് ശേഷമുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ ലാഭം കുതിച്ചുയര്‍ന്നു. ഏറ്റവും ഒടുവില്‍ ഡോമിനോസ് പുറത്ത് വിട്ട കണക്ക് പ്രകാരം കമ്പനിയുടെ നികുതി പൂര്‍വ വരുമാനം 1.9 ശതമാനം വര്‍ദ്ധിച്ച് 58 മില്യന്‍ യൂറോ ആയി. യുകെയില്‍ എണ്ണൂറില്‍ അധികം ശാഖകളുള്ള ഡോമിനോസിന് അയര്‍ലന്‍ഡിലെയും പ്രധാന പിസാ വിതരണക്കാരാണ്.

ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവടങ്ങളിലും ശാഖകളുണ്ട്. യുകെയിലെ 670 ഓളം ശാഖകളില്‍ വില്‍പ്പന 14 ശതമാനം വര്‍ദ്ധിച്ചു 668.8 മില്യന്‍ ആയതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഇത് 7 ശതമാനം വര്‍ദ്ധനവാണ്.

പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഏഴു ആഴ്ചകളിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. യുകെയില്‍ ഡോമിനോസ് പിസയുടെ ജനപ്രീതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിലും നേട്ടം കൊയ്യാന്‍ കഴിയുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ. അതേസമയം ജര്‍മന്‍ വിപണിയിലേക്ക് പ്രവേശിച്ച ഡോമിനോസിന് പ്രതീക്ഷിച്ച ലാഭം കിട്ടിയില്ലെന്ന് മാത്രമല്ല നഷ്ടം സംഭവിക്കുകയും ചെയ്തു. അതേസമയം ഹോം മാര്‍ക്കറ്റായ യുകെയില്‍ നിന്ന് ലഭിച്ച മികച്ച കച്ചവടമാണ് ഡോമിനോസിന് ഈ വര്‍ഷം ലാഭത്തോടെ മികച്ച തുടക്കം നല്‍കിയത്.

ജര്‍മന്‍ വിപണിയില്‍ കമ്പനിക്ക് നേരിട്ട അപ്രതീക്ഷിത പ്രവര്‍ത്തന ചെലവുകളാണ് തിരിച്ചടിയായത്. കൂടാതെ ഫിനാന്‍സ് ചീഫ് ലീ ഗിന്‍സ്‌ബെര്‍ഗും, ചീഫ് എക്‌സിക്യൂട്ടീവ് ലാന്‍സ് ബാച്ചിലറും കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി കമ്പനി വിട്ടതും ഡോമിനോസിന് തിരിച്ചടിയായി. ഇതേതുടര്‍ന്ന് ഹാഫോഡ്‌സ് മുന്‍ മേധാവി ഡേവിഡ് വൈല്‍ഡിനെ കമ്പനി താല്‍ക്കാലിക ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിച്ചു.

Scroll To Top