Monday December 05, 2016
Latest Updates

ഡൊണഗലില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികള്‍ പിടിച്ചു

ഡൊണഗലില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികള്‍ പിടിച്ചു

ഡൊണഗല്‍ :ഡൊണഗലില്‍ വീണ്ടും വന്‍ കന്നബി വേട്ട. കഴിഞ്ഞ ദിവസം നാലോളം പേരെയാണ് 360,000 യൂറോ വിലമതിക്കുന്ന കന്നബിയുമായി ഗാര്‍ഡ അറസ്റ്റ് ചെയ്തത്.
വിളവെടുപ്പിന് പാകമായ കന്നബി തൈകളാണ് ഇത്തവണ ഗാര്‍ഡ പിടിച്ചെടുത്തിട്ടുള്ളത്. ഡൊണഗലിലെ ബല്ലിവോഫേയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ലിറ്റര്‍കെന്നി ഡ്രഗ്‌സ് യൂനിറ്റിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്.
30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷനെയും 20കാരികളായ രണ്ട് യുവതികളെയും 60കാരിയായ ഒരു സ്ത്രീയെയുമാണ് കന്നബി കൃഷിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗാര്‍ഡ അറസ്റ്റ് ചെയ്തത്.
ഇവരെ ഇപ്പോഴും ലിറ്റര്‍കെന്നി ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.

Scroll To Top