Saturday December 10, 2016
Latest Updates

ഡൊണഗലിലെ എഞ്ചിനീയരുടെ മരണം മലേറിയ ബാധിച്ച്; അയര്‍ലണ്ടില്‍ എബോളയില്ലെന്ന് സ്ഥിരീകരണം

ഡൊണഗലിലെ എഞ്ചിനീയരുടെ മരണം മലേറിയ ബാധിച്ച്; അയര്‍ലണ്ടില്‍ എബോളയില്ലെന്ന് സ്ഥിരീകരണം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എബോള ഭീഷണിയില്ലെന്ന് സ്ഥിരീകരണം. എബോള വ്യാപകമായ സിയറ ലിയോണില്‍ നിന്ന് എത്തിയ എഞ്ചിനീയര്‍ മരണമടഞ്ഞത് എബോള മൂലമല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് അയര്‍ലണ്ടില്‍ എബോള ഭീഷണി ഇല്ലെന്നു ആരോഗ്യ വകുപ്പ് ഉറപ്പിച്ചത്. രണ്ടാഴ്ച മുമ്പ് സിയറ ലിയോണില്‍ നിന്ന് എത്തിയ ഡെസി ക്വിന്‍ എന്ന എഞ്ചിനീയറാണ് മരണമടഞ്ഞത്. ഡൊണെഗലിലെ വീട്ടില്‍ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്. 

എബോള വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന സിയറ ലിയോണില്‍ നിന്ന് മടങ്ങി എത്തിയതുകൊണ്ടു തന്നെ ഡെസിയുടെ മരണം എബോള ബാധിച്ചാണെന്ന് സംശയം ഉയര്‍ന്നു. ഇതേതുടര്‍ന്ന് ഇയാളുടെ മൃതദേഹം ലെറ്റര്‍കെനിയിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് എബോളയുടെ ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു.ക്വിന്‍ രണ്ടാഴ്ചയായി മലേറിയയ്ക്ക് ചികിത്സ തേടിയിരുന്നതായും കണ്ടെത്തി. 

മരണമടഞ്ഞയാള്‍ക്ക് എബോളയില്ലെന്ന് സ്ഥിരീകരിച്ചതായി എച്ച്എസ്ഇ അറിയിച്ചു. മലേറിയക്കുള്ള ചികിത്സയിലായിരുന്നെങ്കിലും ക്വിന്‍ ശാരീരികമായി അവശനായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് ഇയാള്‍ക്ക് ഷീണം തോന്നി കിടക്കാന്‍ പോയത്. പിന്നീട് മരിച്ച നിലയില കണ്ടെത്തുകയായിരുന്നു. സിയറ ലിയോണിലെ പ്രമുഖ ടെലികോം കമ്പനിയായ കെഎന്‍ നെറ്റ്വര്‍ക്കില്‍ എഞ്ചിനീയറായിരുന്നു മരിച്ച ഡെസി ക്വിന്‍.

Scroll To Top