Thursday December 08, 2016
Latest Updates

ഡേവിഡ് കാമറൂണിന്റെ തലയറുത്ത് കുന്തമുനയില്‍ നിര്‍ത്തുമെന്ന് വനിതാ ജിഹാദിസ്റ്റ്

ഡേവിഡ് കാമറൂണിന്റെ തലയറുത്ത് കുന്തമുനയില്‍ നിര്‍ത്തുമെന്ന് വനിതാ ജിഹാദിസ്റ്റ്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ തലയറുത്ത് കുന്തമുനയില്‍ നിര്‍ത്തുമെന്ന് വനിതാ ജിഹാദിസ്റ്റ്. ബ്രിട്ടനില്‍ നിന്നുള്ള ഒരു ഭീകരപ്രവര്‍ത്തകയാണ് ട്വിറ്ററിലൂടെ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ല്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പ്രതികാരമായാണ് താന്‍ ഇങ്ങനെ ആഗ്രഹിക്കുന്നതെന്ന് 18 കാരിയായ യുവതി സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.

നിക്കാബ് ധരിച്ച് തോക്കും തൂക്കിയിരിക്കുന്ന യുവതിയുടെ പേരുവിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ സിറിയയിലെ ഐ.എസ്.ഐ.എസ് ശക്തിദുര്‍ഗമായ റാക്കയിലാണ് ഈ യുവതി കഴിയുന്നതെന്നാണ് വിവരം. ജൂണ്‍ 27 നാണ് ഇവര്‍ വ്യാജനാമത്തില്‍ ട്വിറ്റര്‍ അക്കൌണ്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബ്രിട്ടീഷ് ജിഹാദികളെ തിരികെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കില്ലെന്ന കാമറൂണിന്റെ പ്രഖ്യാപനത്തെ തമാശയായാണ് കാണുന്നതെന്നും യുകെ പൌരത്വം എടുത്തുമാറ്റുന്നതിനെ താന്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നും ഇവര്‍ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.

സിറിയയിലെ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടനിലെ മുസ്ലീം കുടുംബങ്ങളില്‍ നിന്ന് യാത്രയാകുന്ന യുവതികളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ യുവതിയുടെ സന്ദേശത്തെ ഗൌരവമായാണ് കണക്കാക്കുന്നത്.

Scroll To Top