Sunday December 04, 2016
Latest Updates

ഡേറ്റാവിന്റ് വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്റര്‍നെറ്റ്

ഡേറ്റാവിന്റ് വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്റര്‍നെറ്റ്

ഒരു വര്‍ഷം സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം നല്‍കുന്ന പുതിയ സ്മാര്‍ട്ട് ഫോണുമായി ഡേറ്റാവിന്റ്. കുറഞ്ഞ വിലയും ഗുണനിലവാരം കൂടിയതുമായ ആകാശ് ടാബ്‌ലറ്റുകള്‍ വിപണിയിലിറക്കി ശ്രദ്ധനേടിയ കമ്പനിയായ ഡേറ്റാവിന്റ് രാജ്യത്ത് പുതിയ ഇന്റെര്‍നെറ്റ് വിപ്ലവത്തിനൊരുങ്ങുകയാണ്.

പോക്കറ്റ് സര്‍ഫ് 2ജി4, പോക്കറ്റ് സര്‍ഫ് 3ജി4, പോക്കറ്റ് സര്‍ഫ് 3ജി5 തുടങ്ങിയ ഫോണുകളാണ് കമ്പനി രംഗത്തിറക്കിയിരിക്കുന്നത്. 3.5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള പോക്കറ്റ് സര്‍ഫ് 2ജി4യ്ക്ക് 1,999 രൂപയാണ് വില. ഡ്യുവെല്‍ സിം സൗകര്യത്തോട് കൂടിയ പോക്കറ്റ് സര്‍ഫ് 3ജി4ന് 2,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. പോക്കറ്റ് സര്‍ഫ് 3ജി5 ഫോണിന് 5,499 രൂപയാണ് വില.

അതേസമയം റിലയന്‍സ് നെറ്റ്‌വര്‍ക്കില്‍ മാത്രമായിരിക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുക.

 

Scroll To Top