Monday December 05, 2016
Latest Updates

ഡെല്ലിന്റെ പുതിയ ലാപ് ടോപ്പ്, ആപ്പിള്‍ മാക്ബുക്ക് പ്രോയുടെ പുതിയ പതിപ്പും വിപണിയില്‍

ഡെല്ലിന്റെ പുതിയ ലാപ് ടോപ്പ്, ആപ്പിള്‍ മാക്ബുക്ക് പ്രോയുടെ പുതിയ പതിപ്പും വിപണിയില്‍

ലിമറിക്ക്:ഡെല്ലിന്റെ പുതിയ ലാപ് ടോപ്പ് വിപണിയില്‍ ഇറങ്ങി. ഗാഡ്ജറ്റ് വിദഗ്ദര്‍ അഞ്ചില്‍ നാല് റേറ്റിംഗ് നല്‍കിയ ഡെല്‍ അതിന്റെ സവിശേഷതകള്‍ കൊണ്ട് ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റുമെന്ന പ്രതീക്ഷയിലാണ് കമ്പനി. പുതിയ മോഡല്‍ ടച്ച് സ്‌ക്രീന്‍ പതിപ്പിലും അല്ലാതെയും ലഭ്യമാണ്. അലുമിനിയം പുറംചട്ടയാണ് ഈ ലാപ്പിനു കമ്പനി നല്‍കിയിരിക്കുന്നത്. ഇന്റല്‍ ഐ5 പ്രൊസസര്‍ കരുത്തു പകരുന്ന ലാപ്പിന് 8 ജിബി റാമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഒരു ടെറാബൈറ്റ് സ്റ്റോറേജ് മെമ്മറിയും ഈ ലാപ്പിന്റെ സവിശേഷതയാണ്. മൂന്ന് മണിക്കൂറാണ് കമ്പനി ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നത്. 600 യൂറോ മുതലാണ് വില തുടങ്ങുന്നത്. കമ്പനി ഉപഭോക്താക്കള്‍ക്ക് നല്കുന്ന സൌകര്യങ്ങള്‍ പരിഗണിച്ചാല്‍
വില ഒട്ടും കൂടുതലല്ലെന്നാണ് ടെക് വിദഗ്ദര്‍ പറയുന്നത്.

ആപ്പിളിന്റെ മാക്ബുക്ക് പ്രോയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഈ ആഴ്ച വിപണിയില്‍ എത്തിയ മറ്റൊരു ഗാഡ്ജറ്റ്. ആപ്പിള്‍ ഐ ഫോണ്‍ 6 ന്റെ വരവിനായി കാത്തിരിക്കുന്ന ഗാഡ്ജറ്റ് ലോകം മാക്ബുക്ക് പ്രോയുടെ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയില്‍ വന്നത് കാര്യമായി ഗൗനിച്ചിട്ടില്ല. ഇന്റല്‍ പ്രൊസസര്‍ തന്നെയാണ് മാക്ബുക്ക് പ്രോയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 8 ജിബി റാമും
കമ്പനി വാഗ്ദാനം ചെയ്യുന്നു. 13 ഇഞ്ച് വലുപ്പമുള്ള ഈ ലാപ്പിന്റെ റെറ്റിന പതിപ്പിന് 2550 യൂറോയാണ് വില, റെറ്റിന ഇതര പതിപ്പിന് വില കുറച്ച് 1150 യൂറോ ആക്കി.

Scroll To Top