Saturday December 03, 2016
Latest Updates

ഡീന്‍ കുര്യാക്കോസും ,ആന്റോ ആന്റണിയും ജയിക്കും,15 സീറ്റ് വരെ യൂ ഡി എഫ് നേടും ,ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഫലപ്രഖ്യാപന മത്സരത്തിന് ആവേശകരമായ സമാപനം 

ഡീന്‍ കുര്യാക്കോസും ,ആന്റോ ആന്റണിയും ജയിക്കും,15 സീറ്റ് വരെ യൂ ഡി എഫ് നേടും ,ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഫലപ്രഖ്യാപന മത്സരത്തിന് ആവേശകരമായ സമാപനം 

           എന്റെ ഇന്ത്യ ..എന്റെ കേരളം ,എന്റെ സ്ഥാനാര്‍ഥി’

ഡബ്ലിന്‍ :ഐറിഷ് മലയാളി സംഘടിപ്പിച്ച ഇലക്ഷന്‍ ഫലപ്രവചന മത്സരത്തില്‍ പങ്കെടുത്തവരുടെ നിഗമനപ്രകാരം കേരളത്തിലെ ഭൂരിപക്ഷം ലോകസഭാ സീറ്റുകളിലും യൂ ഡി എഫ് വിജയിക്കും.

ഇന്നലെ രാത്രി 12 ന് അവസാനിച്ച ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരത്തില്‍ ആകെ പങ്കെടുത്തവര്‍ രേഖപ്പെടുത്തിയ അഭിപ്രായ പ്രകാരം യൂ ഡി എഫിന് 15 സീറ്റുകളും ,എല്‍ ഡി എഫിന് 5 സീറ്റുകളുമാണ് ലഭിക്കുക.

എല്‍ ഡി എഫ് ജയിച്ചേക്കാവുന്ന സീറ്റുകള്‍ 

കാസര്‍ഗോഡ്,കോഴിക്കോട് ,ആലത്തൂര്‍,പാലക്കാട് ,ആറ്റിങ്ങല്‍ 

യൂ ഡി എഫ് ജയിക്കുന്ന മണ്ഡലങ്ങള്‍ 

മലപ്പുറം ,പൊന്നാനി ,കോട്ടയം,കണ്ണൂര്‍ ,വയനാട്,വടകര ,ചാലക്കുടി ,പത്തനം തിട്ട,എറണാകുളം,മാവേലിക്കര,ആലപ്പുഴ,ഇടുക്കി,കൊല്ലം,തിരുവനന്തപുരം ,തൃശൂര്‍ 

കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ 

തൃശൂര്‍ :കെ പി ധനപാലന്‍ ( (കോണ്‍ഗ്രസ് (ഐ ) 50%

                 സി എന്‍ ജയചന്ദ്രന്‍ (സി പി ഐ ) 49 %

കോഴിക്കോട്: പി വിജയരാഘവന്‍ (സി പി എം ) 51 %

                             എം കെ രാഘവന്‍ (കോണ്‍ഗ്രസ് (ഐ ) 49 %

ഇടുക്കി :ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ് (ഐ ) 51 %

                   ജോയിസ് ജോര്‍ജ് (എല്‍ ഡി എഫ് സ്വതന്ത്രന്‍ )48 %


കൊല്ലം:എം കെ പ്രേമ ചന്ദ്രന്‍ (ആര്‍ എസ് പി ) 52 %

                     എം എ ബേബി (സി പി എം ) 48 %

പത്തനംതിട്ട:ആന്റോ ആന്റണി (കോണ്‍ഗ്രസ് (ഐ ) 53 %

                            ഫിലിപ്പോസ് തോമസ് (എല്‍ ഡി എഫ് സ്വതന്ത്രന്‍ ) 46 %

oscar-adഐറിഷ് മലയാളി വായനക്കാരുടെ അഭിപ്രായപ്രകാരം ചാലക്കുടിയില്‍ ഇന്നസന്റ് തോല്‍ക്കുമെന്നാണ് 75 % വായനക്കാരും കരുതുന്നത്.കണ്ണൂരില്‍ കെ സുധാകരനു ഭൂരിപക്ഷം ലഭിക്കുമെന്ന് വിശ്വസിക്കുന്നവര്‍ 61 ശതമാനമാണ്.

പ്രവാസികള്‍ കൂടുതലുള്ള മണ്ഡലങ്ങളായ മലപ്പുറം(91 % പേര്‍ ),പൊന്നാനി(94 % പേര്‍ ) ,കോട്ടയം എന്നിവിടങ്ങളില്‍ യൂ ഡി എഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നാണ് കണ്ടെത്തല്‍.ജോസ് കെ മാണി ‘പാട്ടും പാടി ജയിക്കുമെന്നാണ് 96 % പ്രവാസി വോട്ടര്‍ ഉറപ്പാക്കുന്നത്.ഇടതു പക്ഷ സ്ഥാനര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ആലത്തൂരിലെ എ സമ്പത്തിനാണ്.അദ്ദേഹത്തിന് 88 % വായനക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്.

കാസര്‍ഗോട്ടെ പുതുമുഖം ,കോണ്‍ഗ്രസിന്റെ യുവതാരം സിദ്ധിഖിന് 26 % പേരേ ജയസാധ്യത കാണുന്നുള്ളൂ.എറണാകുളത്ത് കെ വി തോമസ് വമ്പന്‍ വിജയം നേടുമെന്നാണ് 93% പേരുടെയും കണക്കുകൂട്ടല്‍.ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് 4 % പേരേ ജയസാധ്യത കാണുന്നുള്ളൂ.

പാലക്കാട് എം പി വീരേന്ദ്രകുമാര്‍ പരാജയപ്പെടുമെന്ന് 67 % പ്രവാസി വോട്ടര്‍മാരും കരുതുന്നത് സത്യമാവുമോ എന്നും നാളെയറിയാം.

തിരുവനന്തപുരത്ത് ബി ജെ പി ജയിക്കില്ലെന്നാണ് മറ്റൊരു പ്രവചനം.22 % വായനക്കാരെ പി രാജഗോപാലിന് ജയസാധ്യത കാണുന്നുള്ളൂ.ശശി തരൂര്‍ ജയിക്കുമെന്ന് 61 % പറയുമ്പോള്‍ എല്‍ ഡി എഫിന് 15 % പിന്തുണയെയുള്ളൂ.

ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ‘
ഐറിഷ് മലയാളി‘ സംഘടിപ്പിച്ച കേരളത്തിലെ ഇലക്ഷന്‍ ഫലപ്രവചനമത്സരത്തില്‍ 3278 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 

വോട്ടുരേഖപ്പെടുത്താനാവാതെ അയര്‍ലണ്ട് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഒരു കോടിയോളം പ്രവാസികള്‍ക്ക് വേണ്ടിയാണ് ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഓസ്‌കാര്‍ ട്രാവല്‌സിന്റെ സഹകരണത്തോടെ ഐറിഷ് മലയാളി ആവിഷ്‌കരിച്ചത് .തുടക്കം മുതലേ ഓണ്‍ലൈന്‍ ഫലപ്രവചന മത്സരത്തിന് വായനക്കാരില്‍ നിന്നും ആവേശകരമായ പ്രതീകരണമാണ് ലഭിച്ചത്.അയര്‍ലണ്ടില്‍ നിന്നും മാത്രമല്ല ,അമേരിക്ക ,കാനഡ ,യൂറോപ്പിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമായി നൂറുകണക്കിന് പേര്‍ ഫലപ്രവചന മത്സരത്തില്‍ പങ്കെടുത്തു.
ആസ്‌ട്രേലിയയിലെയും ,വിവിധ ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവാസി മലയാളി വായനക്കാരും ആവേശപൂര്‍വ്വം ‘ഐറിഷ് മലയാളി’ യുടെ ഈ ഉദ്യമത്തില്‍ പങ്കെടുത്തിരുന്നു.

ഏറ്റവും കൂടുതല്‍ വിജയികളെ പ്രവചിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരവിജയികളെ കണ്ടെത്തുന്ന
ത്.

Scroll To Top