Saturday December 03, 2016
Latest Updates

ഡീന്‍ കുര്യാക്കോസിന്റെ പരാജയം: കെപിസിസി ഉപസമിതി തെളിവെടുപ്പ് തുടങ്ങി

ഡീന്‍ കുര്യാക്കോസിന്റെ പരാജയം: കെപിസിസി ഉപസമിതി തെളിവെടുപ്പ് തുടങ്ങി

ഇടുക്കി: ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ പരാജയം അന്വേഷിക്കുന്ന കെപിസിസി ഉപസമിതി തെളിവെടുപ്പ് തുടങ്ങി. പി.എം.സുരേഷ് ബാബു കണ്‍വീനറായ സമതിയാണ് തെളിവെടുപ്പ് നടത്തുന്നത്. മുന്‍ മന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ഡോ. എംഎ കുട്ടപ്പന്‍, ബാബു പ്രസാദ് എന്നിവരും സമിതിയില്‍ ഉണ്ട്.

കസ്തൂരി രംഗന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയതായി ആരോപണം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തന്നെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞു കെപിസിസി നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി ഉപസമിതിയെ നിയമിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയതായി ആരോപണം ഉയര്‍ന്ന ഇ.എം.അഗസ്തിക്കും ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമെതിരെയും ഉള്ള പരാതികളും സമിതി പരിശോധിക്കും. ഇന്നലെ വൈകുന്നേരം ആരംഭിച്ച തെളിവെടുപ്പ് ഇന്നും തുടരും. ഡീന്‍ കുര്യാക്കോസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് പരാതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതോടെ ഇടുക്കിയിലെ പരാജയത്തിന്റെ പേരില്‍ വീണ്ടും ഗ്രൂപ്പ് പോര് വര്‍ദ്ധിക്കുകയാണ്.

Scroll To Top