Saturday December 03, 2016
Latest Updates

ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള പോസ്റ്റ് ബോക്‌സുകളുമായി ഐറിഷ് പോസ്റ്റ് ,ഇനി നിങ്ങളുടെ വീടുകളിലേയ്ക്കും 

ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള പോസ്റ്റ് ബോക്‌സുകളുമായി ഐറിഷ് പോസ്റ്റ് ,ഇനി നിങ്ങളുടെ വീടുകളിലേയ്ക്കും 

ഡബ്ലിന്‍:രജിസ്‌റ്റ്രെര്‍ട് കത്തുകളും പാര്‍സലുകളുമായി പോസ്റ്റുമാന്‍ വരുമ്പോള്‍ നിങ്ങള്‍ വീട്ടില്‍ ഇല്ലെങ്കിലും ഇനി കുഴപ്പമില്ല.വീട്ടില്‍ ഒരു ഡിജിറ്റല്‍ പോസ്റ്റ് ബോക്‌സ് സ്ഥാപിച്ച് കത്തോ പാഴ്‌സലുകളോ സ്വീകരിക്കാം. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള പോസ്റ്റ് ബോക്‌സുകളുമായി ആന്‍ പോസ്റ്റ് വരവായി.

പോസ്റ്റലായി വരുന്ന കത്തുകളോ പാഴ്‌സലുകളോ സ്വീകരിക്കാന്‍ പലപ്പോഴും വിലാസക്കാരന്‍ വീടുകളില്‍ ഉണ്ടാകാറില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഐറിഷ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ ഡെലിവറി ബോക്‌സുകള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. 80,000 ബോക്‌സുകള്‍ നിര്‍മ്മിക്കാന്‍ എഎന്‍ ബോക്‌സ് ടെന്‍ഡര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 10,000 വീടുകളില്‍ പുതിയ ഡെലിവറി ബോക്‌സ് വിതരണം ചെയ്യും. 

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിച്ചതോടെ ആന്‍ പോസ്റ്റ് മുഖേനയുള്ള പാഴ്‌സല്‍ ഡെലിവറി 22 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ പലപ്പോഴും ഈ പാഴ്‌സലുകള്‍ ഏറ്റുവാങ്ങാന്‍ വിലാസക്കാരന്‍ വീടുകളില്‍ ഉണ്ടാകാറില്ല. ഈ പശ്ചാത്തലത്തിലാണ് ആന്‍ പോസ്റ്റ് പുതിയ ഡെലിവറി ബോക്‌സുകള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. ഡബ്ലിനിലെ ചില വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഡെലിവറി ബോക്‌സ് നടപ്പിലാക്കിയത് വിജയകരമായിരുന്നെന്നു ആന്‍ പോസ്റ്റ് അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം പദ്ധതി വിപുലമായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

അതേസമയം പുതിയ ഡെലിവറി ബോക്‌സുകളുടെ വില തീരുമാനിച്ചിട്ടില്ല. എങ്കിലും ഏറ്റവും കുറഞ്ഞ വിലയില്‍ ബോക്‌സുകള്‍ നല്‍കാനാണ് തീരുമാനമെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 37 സെന്റി മീറ്റര്‍ നീളവും 25 സെന്റി മീറ്റര്‍ ഉയരവും 16.5 സെന്റി മീറ്റര്‍ വീതിയുമുള്ള ബോക്‌സ്, മൈനസ് അഞ്ച് ഡിഗ്രി സെല്ഷ്യസ് മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലും കേടു കൂടാതെ നില്‍ക്കുകുന്ന വിധമാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്.അടുത്ത വര്‍ഷത്തോടെ ഇത് പ്രാബല്യത്തില്‍ വന്നേയ്ക്കും .

Scroll To Top