Friday December 09, 2016
Latest Updates

ഡിംഗില്‍ തടാകത്തില്‍ ഭുംഗിയ്ക്ക് പുതിയ കൂട്ടുകാരെത്തി !

ഡിംഗില്‍ തടാകത്തില്‍ ഭുംഗിയ്ക്ക് പുതിയ കൂട്ടുകാരെത്തി !

ട്രേലി :കെറിയില്‍ വിനോദയാത്രയ്ക്ക് പോകുന്നവര്‍ ഒരിക്കലും ഒഴിവാക്കാത്ത ഒരു കൂട്ടുകാരനുണ്ട്.ഭുംഗിയെന്ന ഡോള്‍ഫിനെ . .ഡിംഗിള്‍ തടാകത്തില്‍ ആര്‍ത്തുല്ലസിച്ചു നടക്കുകയാണ് ഇപ്പോള്‍ ഭുംഗിയും കൂട്ടുകാരും. തടാകത്തില്‍ നീന്തിത്തുടിച്ചും ഇടക്കിടെ ഉയര്‍ന്നു പൊങ്ങിയും കാഴ്ച്ചക്കാര്‍ക്ക് അത്ഭുതമായി ഇവര്‍ ഇവിടെ സന്തോഷപൂര്‍വ്വം കഴിയുന്നു.
1983ലാണ് കുപ്പിമൂക്കന്‍ ഡോള്‍ഫിന്‍ ഭുംഗി ഇവിടെ എത്തിച്ചേര്‍ന്നത്. പിന്നീട് ഡിംഗിള്‍ തടാകം അവന്‍ തന്റെ വീടാക്കിമാറ്റുകയായിരുന്നു.
ഭുംഗി ഇവിടം വിട്ടു പോകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം സമീപവാസികള്‍ക്കോ ഇവന് ഭക്ഷണ സാധനങ്ങള്‍ എറിഞ്ഞുനല്‍കുന്നവര്‍ക്കോ ഡിംഗിളിലെ മത്സ്യത്തൊഴിലാളികള്‍ക്കോ ഒന്നും അറിയില്ല. അതവനു മാത്രം അറിയുന്ന ഒരു കാര്യമാണെന്നാണ് അവരെല്ലാം പറയുന്നത്.
ഭുംഗി വന്നപ്പോള്‍ അവനുണ്ടായിരുന്ന ഇണയെ ഈ തീരത്ത് വച്ച് അവന് നഷ്ടമായിരുന്നു എന്നാണ് ഒരു ചരിത്രം..ഇണയുടെ ഓര്‍മ്മകള്‍ നിറയുന്ന ഡിംഗില്‍ തടാകത്തില്‍ എന്നും ജീവിക്കാനായിരുന്നു അവന്റെ ഇഷ്ട്ടമത്രെ . അതില്‍ ദുഖിതനായിരുന്നുവെങ്കിലും ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ കൂട്ടുകാരെ കിട്ടിയപ്പോള്‍ പഴയ ഉന്മേഷത്തോടെ തടാകത്തില്‍ കളിച്ചു തിമിര്‍ക്കുകയാണ് ഭുംഗി.
ഏതായാലും ഇവിടെ തന്റേതായ ലോകം തീര്‍ത്തുവച്ചിരിക്കുകയാണ് ഭുംഗി. കാഴ്ച്ചക്കാരെ ആസ്വദിപ്പിച്ചും നീന്തല്‍ക്കാരെ അനുകരിച്ചും ബോട്ടുകളോട് മത്സരിച്ചും അവനിവിടെ വാഴുന്നു.ഇനി നിങ്ങള്‍ കെറിയിലെത്തുമ്പോള്‍ അവന്‍ അവിടെയുണ്ടാവുമോ എന്നാര്‍ക്കറിയാം ?ഇത് മൈഗ്രെഷന്റെ കാലമല്ലേ ?പ്രത്യേകിച്ച് ഭുംഗിയ്ക്ക് പുതിയ കൂട്ടുകാര്‍ വന്നിട്ടുള്ള ഈ കാലത്ത് ! like-and-share

Scroll To Top