Friday December 09, 2016
Latest Updates

ഡാര്‍ട്ടില്‍ യാത്ര ചെയ്ത കുട്ടിയുടെ കൈയ്യില്‍ സിറിഞ്ച് തറച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

ഡാര്‍ട്ടില്‍ യാത്ര ചെയ്ത കുട്ടിയുടെ കൈയ്യില്‍ സിറിഞ്ച് തറച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

ഡബ്ലിന്‍ :ഡാര്‍ട് സര്‍വ്വീസില്‍ യാത്ര ചെയ്തിരുന്ന കുട്ടിയുടെ കൈയില്‍ ഉപയോഗിച്ച സിറിഞ്ച് തറച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചു. ഏഴുവയസ്സുകാരന്‍ കുട്ടിയുടെ കൈയില്‍ സീറ്റിനിടയില്‍ തിരുകിയിരിക്കുകയായിരുന്ന സിറിഞ്ച് തറച്ചുകയറുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ ഈ സംഭവം പെടുത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് അന്വേഷണത്തിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.
കുട്ടിക്ക് നേരിടേണ്ടി വന്ന അനുഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും കുട്ടിയുടെ രക്ഷിതാക്കളുമായി കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഐറിഷ് റെയില്‍ വക്താവ് ബാരി കെന്നി അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ സിറിഞ്ചുകളും മറ്റും വാഹനങ്ങളില്‍ ഉപേക്ഷിച്ചു പോകുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്.

Scroll To Top