Monday December 05, 2016
Latest Updates

ഡാറ്റ സംഭരണത്തിനെതിരെയുള്ള യൂറോപ്യന്‍ കോടതി നിര്‍ദ്ദേശം അയര്‍ലണ്ടിന് തിരിച്ചടി

ഡാറ്റ സംഭരണത്തിനെതിരെയുള്ള യൂറോപ്യന്‍ കോടതി നിര്‍ദ്ദേശം അയര്‍ലണ്ടിന് തിരിച്ചടി

ഡബ്ലിന്‍ : ടെലിഫോണ്‍, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും
സംഭരിക്കാനും ഗവണ്‍മെന്റിനുള്ളഅധികാരം തടയുന്ന യൂറോപ്യന്‍ യൂണിയന്‍െ്‌റ
പരമോന്നത കോടതിയുടെ പുതിയ വിധി അയര്‍ലണ്ടിന് തിരിച്ചടിയാകുമെന്ന്
വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനില്‍ രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ
ടെലിഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ദീര്‍ഘകാലത്തേക്ക് ശേഖരിക്കുന്നത്
കുറ്റകരമാണെന്ന വിധി കഴിഞ്ഞ ദിവസമാണ് യൂറോപ്പിലെ പരമോന്നത കോടതി
നടത്തിയത്. ഇത് ഐറിഷ് കോടതിയുടെ നേരത്തേ ഉണ്ടായിട്ടുള്ള വിധികള്‍ക്ക്
വിപരീത ഫലം ഉളവാക്കുമെന്നാണ് വിലയിരുത്തല്‍.

ഒരു ദശകമായി അയര്‍ലന്‍ഡില്‍ കോളുകള്‍ സൂക്ഷികകുകയും അതിന്‍െ്‌റ ഉറവിടം
നിരീക്ഷണത്തിന് വിധേയമാക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നതായി
കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു യൂറോപ്യന്‍ നീതിന്യായ കോടതി വിധി
പുറപ്പെടുവിച്ചത്. ഡേറ്റാ ചോര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന്‍െ്‌റ നടപടി
നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് യൂറോപ്യന്‍ കോടതി വ്യക്തമാക്കിയത്.
മനുഷ്യാവകാശങ്ങളുടേയും സ്വകാര്യതയുടേയ്ക്കും മേലേയ്ക്കുള്ള കടന്നു
കയറ്റമാണെന്ന് കോടതി പറഞ്ഞു.

ഇക്കാര്യത്തിലേക്ക് ആദ്യമായി ശ്രദ്ധ പതിഞ്ഞു തുടങ്ങിയത് 2001 മുതലാണ്.
ജനങ്ങളുടെ കോള്‍ ഡേറ്റകള്‍ ആറു വര്‍ഷത്തേക്ക് പിടിച്ചെടുക്കുമെന്നും
ആവശ്യപ്പെടുന്നത് അനുസരിച്ച് ഗാര്‍ഡയ്ക്ക് കൈമാറുമെന്നും അന്ന് ടെലികോം
കമ്പനികള്‍ വ്യക്തമാക്കുന്നതായി അന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഡേറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമമുണ്ടാക്കാന്‍
സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകുകയും നിയമത്തിന് കാര്യമായ വിമര്‍ശനം
ഏല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് കാലഗണന, സാഹചര്യം എന്നിവ മുന്‍
നിര്‍ത്തി വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശത്തോടെ പിന്നീട് ഗൗരവതരമായ
ഭേദഗതിക്ക് വിധേയമാകുകയും ചെയ്തു.

വളരെ ഗൗരവതരമായ കുറ്റകൃത്യങ്ങള്‍, ഭീകരത പോലെയുള്ള പ്രശ്‌നങ്ങള്‍
തുടങ്ങിയ സാഹചര്യത്തില്‍ മാത്രം ഇക്കാര്യം ചെയ്യാനായിരുന്നു സര്‍ക്കാര്‍
നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍െ്‌റ പുതിയ
നിര്‍ദേശം വന്നിരിക്കുന്നത് പരസ്പര വൈരുദ്ധ്യത്തിന്
കാരണമായിരിക്കുകയാണ്. ഇതിനനുസരിച്ച് ഇക്കാര്യത്തിലുള്ള നിയമ
പരിഷ്‌ക്കരണം വീണ്ടും അയര്‍ലണ്ടിനു നടത്തേണ്ടി വന്നേക്കും.
ഇക്കാര്യത്തില്‍ ഏറ്റവും കുറഞ്ഞത് ആറ് വര്‍ഷമെന്ന കാലദൈര്‍ഘ്യം രണ്ടു
വര്‍ഷമാക്കി ചുരുക്കേണ്ടിയെങ്കിലും വരുമെന്നാണ് സൂചന.

Scroll To Top