Monday December 05, 2016
Latest Updates

ഡാഫ്റ്റ് ഡോട്ട് ഐഇയിലെ പരസ്യങ്ങള്‍ അതിര് വിടുന്നതായി പരാതി

ഡാഫ്റ്റ് ഡോട്ട് ഐഇയിലെ പരസ്യങ്ങള്‍ അതിര് വിടുന്നതായി പരാതി

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ക്‌ളാസിഫൈഡ് വെബ്‌സൈറ്റായ ഡാഫ്റ്റ് ഡോട്ട് ഐഇയിലെ പരസ്യങ്ങള്‍ അതിര് വിടുന്നതായി പരാതി. വാടക മുറി പങ്കിടാന്‍ ഒരു വിരുതന്‍ ഡ്രാഫ്റ്റ് ഡോട്ട് ഐഇയില്‍ നല്‍കിയ പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. 

സുന്ദരിയും സെക്‌സിയുമായ സ്ത്രീക്ക് മാത്രമേ ഇയാള്‍ മുറി നല്‍കൂ. കൂടാതെ താമസിക്കുന്ന അത്രയും കാലം ശരീരം പങ്കിടണമെന്നും ഇയാള്‍ പരസ്യത്തില്‍ നിബന്ധന വച്ചിട്ടുണ്ട്. ലോതാരിയോ എന്നയാളാണ് പരസ്യം നല്‍കിയത്. സെക്‌സി ആയിരിക്കണം എന്നതിന് പുറമേ പുകവലിക്കരുത്, സ്മാര്‍ട്ട് ആയിരിക്കണം തുടങ്ങിയവയൊക്കെയാണ് മറ്റ് നിബന്ധനകള്‍.

താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഇയാള്‍ പറഞ്ഞു. 290 യൂറോയാണ് പ്രതിമാസ വാടക. കൂടെ താമസിക്കാന്‍ തയ്യാറായി വരുന്നവര എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കണം, അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത് തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍. ഇങ്ങനെയൊരു വിചിത്രമായ പരസ്യം നല്‍കാന്‍ ഇയാള്‍ക്ക് അല്‍പ്പം വട്ടുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയരുത് കാരണം താന്‍ അല്‍പ്പം എക്‌സന്‍ട്രിക്കാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.

Scroll To Top