Tuesday December 06, 2016
Latest Updates

ഡസ്റ്റര്‍ റെനോ വിപണിയില്‍; വില 8.30 ലക്ഷം

ഡസ്റ്റര്‍ റെനോ വിപണിയില്‍; വില 8.30 ലക്ഷം

നവീകരിച്ച കോംപാക്ട് എസ് യു വി ഡസ്റ്റര്‍ റെനോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.30 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഫീച്ചര്‍ റിച്ച് കാബിനാണ് പുതിയ ഡസ്റ്ററിന്റെ സവിശേഷത. വാഹനത്തിന്റെ പുറംമോഡിയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡസ്റ്റര്‍ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒന്നാംനിര സീറ്റിലെ ആം റെസ്റ്റ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ, എക്കോണമി മോഡ് ഫീച്ചര്‍, ക്രൂസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍, നവീന സ്റ്റിയറിങ് കോളം, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ് തുടങ്ങിയവയാണ് വാഹനത്തിന്റെ പുതുമകള്‍. വാഹനത്തിന്റെ ആക്‌സിലറേഷനും ലോ എന്‍ഡ് ടോര്‍ക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് വാഹനത്തിന് കൂടുതല്‍ കുതിപ്പ് നല്‍കാന്‍ സഹായിക്കും. മുന്‍ മോഡലുകള്‍ക്കുള്ളതു പോലെ തന്നെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരും.

റിനോള്‍ട്ടിന്റെ ഹാച്ച്ബാക്ക് മോഡല്‍ ലോഡ്ജി എംപിവി ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

 

Scroll To Top