Saturday December 10, 2016
Latest Updates

ഡല്‍ഹി മാനഭംഗകേസ് വിധി:ജനത്തിന്റെ പ്രതീക്ഷ തെറ്റിയില്ല , നാലു പ്രതികള്‍ക്കും വധശിക്ഷ

ഡല്‍ഹി മാനഭംഗകേസ് വിധി:ജനത്തിന്റെ പ്രതീക്ഷ തെറ്റിയില്ല , നാലു പ്രതികള്‍ക്കും വധശിക്ഷ

ന്യൂ ഡല്‍ഹി :ലോകം ആകാംഷയോടെ നോക്കിയിരുന്ന വിധി തെറ്റിയില്ല .ഡല്‍ഹി മാനംഭംഗം കേസിലെ അവശേഷിക്കുന്ന നാലു പ്രതികള്‍ക്കും വധശിക്ഷയാണ് ഡല്‍ഹി സാകേത് കോടതി വിധിച്ചിരിക്കുന്നത്.

സാകേത് കോടതിയുടെ വിധിയെ തുടര്‍ന്ന് കോടതിക്ക് പുറത്ത് സന്തോഷപ്രകടനമാണ്. ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നതിനു കാരണം ശിക്ഷയിലുള്ള കഠിനത ഇല്ലായ്മയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിധി വന്നതോടെ പ്രകടനത്തിനായി തടിച്ചു കൂടിയവരെല്ലാം സന്തോഷത്തിലാണ്.

ഇന്ത്യയ്ക്ക് വെളിയില്‍ പോലും ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു ഡല്‍ഹി കൂട്ടമാനഭംഗവും കൊലപാതകവും. ജനരോഷം ആളിക്കത്തിയതിനാലാണ് ഏഴു മാസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കിയതും കേസില്‍ വിധി പ്രഖ്യാപനം ഉണ്ടായതും. വളരെ കൃത്യതയോടെ 2.30 ആവുന്നതിന് മുന്‍പ് തന്നെ ശിക്ഷ വിധി പ്ഖ്യാപിച്ചിരിക്കുകയാണ്.

ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് യാതൊരു ദയാദാക്ഷിണ്യവും കൊടുക്കേണ്ടതില്ലെന്ന വാദിഭാഗത്തിന്റെ ന്യായങ്ങള്‍ കോടതി കണക്കിലെടുക്കുകയായിരുന്നു. വളരെ ക്രൂരമായ കൃത്യങ്ങള്‍ തന്നെയാണ് പ്രതികള്‍ പെണ്‍കുട്ടിയോട് കാട്ടിയതെന്ന് കോടതി വിലയിരുത്തി.

മനുഷ്യാവകാശ സംഘടനകളും പെണ്‍കുട്ടിയുടെ മാതാപിതാക്കളും പെണ്‍കുട്ടിക്ക് നീതി ലഭിച്ചു എന്ന ആശ്വാസത്തിലുമാണ്.
നാലു പ്രതികളും ഒരേ തരത്തിലുള്ള കുറ്റമാണ് ചെയ്തതെന്നും ഒരേ ഷിക്ഷ ഇവര്‍ അര്‍ഹിക്കുന്നുണ്ടെന്നും കോടതി വിധിയെഴുതി.

പ്രതികള്‍ കുറ്റക്കാരാണെന്നു സാകേതിലെ പ്രത്യേക കോടതി വ്യക്തമാക്കിയതു മുതല്‍ നാലു പേരും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു . ഇവര്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നു ജയില്‍ അധികൃതര്‍ക്കു സൂചന ലഭിച്ചിരുന്നു

ഇതേ തുടര്‍ന്നു കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നുണ്ട്. വിചാരണ കോടതി ശിക്ഷിച്ചാലും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്നതാണു പ്രതികളെ ആശ്വസിപ്പിക്കാനായി ജയില്‍ അധികൃതര്‍ പ്രതികളോട് പറഞ്ഞു കൊണ്ടിരുന്നത് . കേസിലെ മുഖ്യപ്രതിയായിരുന്ന രാം സിംഗിനെ നേരത്തെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തി നാലാം ദിവസമായിരുന്നു രാം സിംഗ് മരിച്ചത്.

പ്രതികള്‍ക്ക് ജയിലിലെ മറ്റുള്ളവരില്‍നിന്നു തന്നെ മര്‍ദനമേറ്റിട്ടുളള സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഇവര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

. കഴിഞ്ഞ ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുള്ള പെണ്‍കുട്ടിയെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തത്‌

Scroll To Top