Sunday December 11, 2016
Latest Updates

ഡല്‍ഹി പെണ്‍കുട്ടിയെ ചികിത്സിച്ച നഴ്‌സിനെയും കൂട്ടമാനഭംഗം ചെയ്തു

ഡല്‍ഹി പെണ്‍കുട്ടിയെ ചികിത്സിച്ച നഴ്‌സിനെയും കൂട്ടമാനഭംഗം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച നഴ്‌സും പീഡനത്തിനിരയായി. 2012ല്‍ ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലെ അംഗമായ നഴ്‌സാണ് പീഡനത്തിനു ഇരയായത്. പഞ്ചാബിലെ മാന്‍സ ജില്ലയിലെ ബുധ്‌ലാഡയില്‍ വച്ചാണ് നഴ്‌സിനെ കൂട്ടമാനഭംഗം ചെയ്തതത്. നാല് പേര്‍ ചേര്‍ന്നാണ് നഴ്‌സിനെ പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ലക്‌വിന്ദര്‍ സിങ്, രാജ്‌വീര്‍ സിങ് എന്നിങ്ങനെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ആരോപിച്ചു. അതേസമയം പെണ്‍കുട്ടി വൈദ്യ പരിശോധനയ്ക്ക് വിസമ്മതിച്ചു. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Scroll To Top