Monday December 05, 2016
Latest Updates

ഡല്‍ഹി പെണ്‍കുട്ടിയുടെ പീഡനം പ്രമേയമാക്കി എഴുതിയ നാടകം’നിര്‍ഭയ’ജൂലൈ 21 മുതല്‍ ഡബ്ലിനില്‍

ഡല്‍ഹി പെണ്‍കുട്ടിയുടെ പീഡനം പ്രമേയമാക്കി എഴുതിയ നാടകം’നിര്‍ഭയ’ജൂലൈ 21 മുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍: ഡല്‍ഹി പീഡനം പ്രമേയമാക്കി എഴുതിയ നാടകം ഡബ്ലിനില്‍. അയര്‍ലണ്ടിലെപ്രശസ്ത നാടക സംവിധായകനായ യേല്‍ ഫാര്‍ബറാണ് ഈ നാടകം എഴുതി സംവിധാനം ചെയ്ത് അരങ്ങില്‍ എത്തിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നാടക കലാകാരന്മാരും
കലാകാരികളുമാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍ഭയ എന്നാണു നാടകത്തിന്റെ പേര്. ഡല്‍ഹി പീഡനം നടന്ന ദിവസത്തെ സംഭവങ്ങളുടെ പുനരാവിഷ്‌ക്കാരമാണ് ഈ നാടകം.

ഡണ്‍ലേരിയിലെ പവലിയന്‍ തീയറ്ററില്‍ ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 2 വരെ രാത്രി എട്ടു മണിക്ക് ഒരു ഷോ വീതവും ജൂലൈ 26 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ഉച്ചയ്ക്ക് 2 മണിക്ക് മാറ്റിനി ഷോയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 21 ന്റെ ഷോയ്ക്കും മാറ്റിനി ഷോകള്‍ക്കും ടിക്കറ്റ് വില 18 യൂറോ ആയിരിക്കും. മറ്റ് ഷോകള്‍ക്ക് 22 മുതല്‍ 25 യൂറോ വരെയാണ് ടിക്കറ്റ് നിരക്ക്. http://www.paviliontheatre.ie/events/view/nirbhaya#sthash.noEcVPl2.dpuf എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

2012 ഡിസംബര്‍ 16 നാണ് ലോകത്തെ ഞെട്ടിച്ച ഡല്‍ഹി പീഡനം നടന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതിയും സുഹൃത്തും യാത്ര ചെയ്യുകയായിരുന്ന ബസിലെ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. കേസിലെ പ്രതികളില്‍ പ്രായപൂര്‍ത്തി ആകാത്ത ഒരാളൊഴികെ ബാക്കി എല്ലാവര്‍ക്കും വധശിക്ഷ ലഭിച്ചു. ഇതില്‍ മുഖ്യപ്രതിയായ രാം സിംഗ് പിന്നീട് ജയിലില്‍ തൂങ്ങിമരിക്കുകയായിരുന്നു. ബാക്കി പ്രതികള്‍ വധശിക്ഷ കാത്ത് തീഹാര്‍ ജയിലില്‍ കഴിയുന്നു.

നിര്‍ഭയ പ്രദര്‍ശിപ്പിച്ച നഗരങ്ങളിലെല്ലാം നാടകം കാണാനെത്തിയത് വന്‍ ജനാവലിയായിരുന്നുവെന്ന് ഡബ്ലിനിലെ സംഘാടകര്‍ പറഞ്ഞു.

Scroll To Top