Sunday December 04, 2016
Latest Updates

ഡല്‍ഹിയില്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ്; കേജ്രിവാള്‍ വീണ്ടും അട്ടിമറി വിജയം നേടുമോ?

ഡല്‍ഹിയില്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ്; കേജ്രിവാള്‍ വീണ്ടും അട്ടിമറി വിജയം നേടുമോ?

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തും. നിലവില്‍ രാഷ്ട്രപതി ഭരണം നടക്കുന്ന ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 47 ദിവസം നീണ്ട ഭരണത്തിന് ശേഷം കേജ്രിവാള്‍ ഗവണ്‍മെന്റ് രാജിവച്ചതോടെയാണ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനു കളമൊരുങ്ങിയത്. കോണ്‍ഗ്രസ് നിലപാട് സുപ്രീം കോടതിയെ അറിയിക്കും. ലോകസഭ തെരഞ്ഞെടുപ്പിന് ഒപ്പം ദാല്‍ഹിയിയില്‍ നിയമ സഭ തെരഞ്ഞെടുപ്പും നടത്തണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത്.

എന്നാല്‍ കേജ്രിവാള്‍ രാജി വച്ച ഉടന്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തത്. ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് സൂചനയുണ്ട്. ബിജെപിയുടെ ഈ നീക്കത്തിന് തടയിടാനാണ് തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി സുപ്രീം കോടതി ഏപ്രില്‍ 17 ന് പരിഗണിക്കാനിരിക്കുകയാണ്.

അതിനിടെയാണ് കോണ്‍ഗ്രസിന്റെ മനംമാറ്റം. കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷം തലസ്ഥാന നഗരി ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ അട്ടിമറിച്ച് അപ്രതീക്ഷിതമായാണ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനാകാതെ വന്നതോടെ കേജ്രിവാള്‍ രാജിവച്ച് ഒഴിഞ്ഞു.

 

 

Scroll To Top