Tuesday December 06, 2016
Latest Updates

ഡല്‍ഹിയില്‍ മറ്റൊരു സുകുമാരക്കുറുപ്പ്; സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ആം ആദ്മിക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ മറ്റൊരു സുകുമാരക്കുറുപ്പ്; സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ആം ആദ്മിക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ തന്റെ മരണം കൃത്രിമമായി സൃഷ്ടിച്ച സുകുമാരക്കുറുപ്പ് പോലീസിനെ വെട്ടിച്ച് മുങ്ങിയിട്ട് 30 വര്‍ഷം കഴിഞ്ഞു. കുറുപ്പിന്റെ തിരോധാനത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് തികയുമ്പോള്‍ ഉത്തരേന്ത്യയില്‍ സുകുമാരക്കുറുപ്പിന് ഒരു പുനര്‍ജ്ജന്മം. താന്‍ മരിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് കാമുകിക്കൊപ്പം മുങ്ങിയ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ ചന്ദ്രമോഹന്‍ ശര്‍മയാണ് ഈ പുതിയ സുകുമാരക്കുറുപ്പ്.

എന്നാല്‍ സുകുമാരക്കുറുപ്പിനെ പോലെ പണം തട്ടാനല്ല കാമുകിക്കൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ തന്റെ മരണം കൃത്രിമമായി സൃഷ്ടിച്ച ശേഷം മുങ്ങിയത്. മാനസിക നില തെറ്റിയ ഒരാളെ കൊലപ്പെടുത്തിയ ശര്‍മ അയാളെ കാറില്‍ ഇരുത്തി കത്തിക്കുകയായിരുന്നു. തെളിവിനായി തന്റെ പേഴ്‌സും കാറില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് കാമുകിക്കൊപ്പം മുങ്ങിയ ഇയാള്‍ ബാംഗ്ലൂരില്‍ മറ്റൊരു പേരിലും വിലാസത്തിലും താമസിച്ചു വരികയായിരുന്നു.

ഇയാളുടെ കാമുകിയുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ചാണ് ചന്ദ്രമോഹന്‍ ബാംഗ്‌ളൂരിലുണ്ടെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മരണത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് ഇന്‍ഷുറന്‍സ് തുകയും ജോലിയും ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Scroll To Top