Thursday December 08, 2016
Latest Updates

ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് മരിച്ച മലയാളി നഴ്‌സ് പ്രിന്‍സിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് മരിച്ച മലയാളി നഴ്‌സ് പ്രിന്‍സിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് മരിച്ച മലയാളി നഴ്‌സ് പ്രിന്‍സിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അടൂര്‍ കളിയിക്കല്‍ വീട്ടില്‍ ആര്‍. ഷൈജുവിന്റെ ഭാര്യയും തൊടുപുഴ വണ്ണപ്പുറം മുണ്ടന്‍മുടി പനയ്ക്കല്‍ സേവ്യറിന്റെ മകളുമായ പ്രിന്‍സിയാണു (27) മരിച്ചത്. പ്രിന്‍സി പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. ഇന്ന് പ്രസവം നിശ്ചയിച്ചിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്.

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഷൈജുവിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നരഹത്യക്കുറ്റത്തിന് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ സ്ത്രീധന തുക ആവശ്യപ്പെട്ട് ഷൈജു പ്രിന്‍സിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്ന് പ്രിന്‍സിയുടെ സഹോദരന്‍ വില്‍സന്‍ മൊഴി നല്കി. ഷൈജുവിന്റെ വഴിവിട്ട ബന്ധങ്ങളെച്ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

ഡല്‍ഹിയില്‍ വച്ച് പരിചയപ്പെട്ട ഇരുവരും തമ്മില്‍ 2011 ലാണ് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം പ്രിന്‍സിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം വൈകുന്നേരം മുണ്ടന്‍മുടി സെന്റ് മേരീസ് പള്ളിയില്‍. പ്രിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതായി ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി.കെ.പൗലോസ് അറിയിച്ചു.

Scroll To Top