Sunday December 11, 2016
Latest Updates

ഡല്‍ഹിയില്‍ ബി ജെ പി മന്ത്രിസഭ വന്നേയ്ക്കും ,സുവര്‍ണ്ണാവസരം നഷ്ട്ടപ്പെടുത്തിയ ഖേദവുമായി അരവിന്ദ് കേജരിവാള്‍ 

ഡല്‍ഹിയില്‍ ബി ജെ പി മന്ത്രിസഭ വന്നേയ്ക്കും ,സുവര്‍ണ്ണാവസരം നഷ്ട്ടപ്പെടുത്തിയ ഖേദവുമായി അരവിന്ദ് കേജരിവാള്‍ 

ഡല്‍ഹി:ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെയും ,ആദ്മി പാര്‍ട്ടിയുടെയും തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി.ഡല്‍ഹിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിയെ മന്ത്രിസഭാ രൂപീകരണത്തിന് അനുവദിക്കണമെന്ന ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ ശിപാര്‍ശ സുപ്രീം കോടതി സ്വീകരിച്ചു. 

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ സുപ്രീംകോടതി വിമര്‍ശനമുയര്‍ത്തിയതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം ശ്രമമാരംഭിച്ചത്. നേരത്തേ ലഫ്. ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കാകില്ല. 

ഇക്കാര്യത്തില്‍ ഏതെങ്കിലും കക്ഷിക്ക് കേവലഭൂരിപക്ഷമുണ്ടോയെന്ന് പരിശോധിക്കേണ്ടതില്ലയെന്നാണ് സുപ്രീം കോടതിയുടെ ഇന്നത്തെ നിലപാട്.മറ്റു കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്നും സുപ്രീം കോടതി വിലയിരുത്തി.സുപ്രീം കോടതിയുടെയും ലഫ്. ഗവര്‍ണറുടെയും പിന്തുണ ലഭിച്ച സ്ഥിതിയ്ക്ക് ഏതു വിധേനയും മന്ത്രിസഭ ഉണ്ടാക്കാന്‍ ബി ജെ പി നീക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.കൈയ്യില്‍ കിട്ടിയ കനകാവസരം നാല്‍പ്പത്തിയൊന്പത് ദിവസത്തെ ഭരണത്തിന് ശേഷം ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെജ്‌രിവാള്‍ രാജി വയ്ക്കുകയായിരുന്നു.ഇപ്പോള്‍ പാര്‍ട്ടി തീര്‍ച്ചയായും അതില്‍ ഖേദിക്കുന്നുണ്ടാവും.

ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ രാഷ്ട്രപതിയുമായി ആലോചിച്ച് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് നിര്‍ദേശിക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിന് നവംബര്‍ 11ലേക്ക് മാറ്റിയിട്ടുണ്ട്..

അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണമാണ് നടക്കുന്നത്. 70 അംഗ നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് 32 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു പേര്‍ രാജിവച്ചു. ഇതോടെ ബിജെപി അംഗസംഖ്യ 29 ആയി ചുരുങ്ങി. നവംബര്‍ പകുതിയോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ബിജെപിക്ക് 32 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. അകാലിദളിലെ ഒരംഗം ബിജെപിയെ പിന്തുണയ്ക്കും. രണ്ടാമത്തെ വലിയ കക്ഷിയായ എഎപിക്ക് 27 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് എട്ടും സീറ്റുകളുണ്ട്.

Scroll To Top