Wednesday December 07, 2016
Latest Updates

ഡല്‍ഹിയില്‍ ബി ജെ പിയും കോണ്‍ഗ്രസും പണം നല്‍കി വോട്ടര്‍മാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് കേജരിവാള്‍ 

ഡല്‍ഹിയില്‍ ബി ജെ പിയും കോണ്‍ഗ്രസും പണം നല്‍കി വോട്ടര്‍മാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് കേജരിവാള്‍ 

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി വോട്ടര്‍മാര്‍ എഎപിക്കു വോട്ട് ചെയ്യണമെന്ന പ്രസ്താവനയ്ക്കു പിന്നാലെ എഎപി വോളണ്ടിയര്‍മാരെ വിലക്കു വാങ്ങാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതായി എഎപി അധ്യക്ഷന്‍ കേജരിവാള്‍.ഡല്‍ഹിയില്‍ കോണ്‍ഗ്രസും ,ബി ജെ പി യും വ്യാപകമായ തോതില്‍ പണം വോട്ടര്‍മാര്‍ക്ക് നല്‍കുന്നുവെന്നായിരുന്നു കേജരിവാളിന്റെ ആരോപണം.

ഓഫര്‍ ചെയ്യുന്ന പണം വാങ്ങണമെന്നും എതിരാളികളുടെ പ്രവൃത്തി വെളിച്ചെത്തുകൊണ്ടുവരാന്‍ സംഭവം ഒളിക്ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും കേജരിവാള്‍ പാര്‍ട്ടി വോളണ്ടിയര്‍മാരോട് ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

നേരത്തെ എതിരാളികളില്‍ നിന്നു പണം വാങ്ങി എഎപിക്കു വോട്ടുചെയ്യണമെന്ന പ്രസ്താവനയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ കേജരിവാളിനെ താക്കീത് ചെയ്തിരുന്നു

Scroll To Top