Saturday December 10, 2016
Latest Updates

ഡല്‍ഹിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മലയാളി നഴ്‌സിനെ ചവുട്ടിക്കൊന്നു

ഡല്‍ഹിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മലയാളി നഴ്‌സിനെ ചവുട്ടിക്കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മലയാളി നഴ്‌സിനെ ഭര്‍ത്താവ് ചവുട്ടിക്കൊന്നു. തൊടുപുഴ വണ്ടയ്ക്കാനം സ്വദേശി പ്രിന്‍സിയാണ് മരിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍തൃ പീഡനമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി.

ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടിലാണ് പ്രിന്‍സിയുടെ മൃതദേഹം കണ്ടത്തെിയത്. ഷൈജു ഉപദ്രവിക്കുന്നതായി കാണിച്ച് പ്രിന്‍സി കഴിഞ്ഞ ആഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഷൈജുവിനെ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷവും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഷിജു പ്രിന്‍സിയെ ചവുട്ടിക്കൊല്ലുകയുമായിരുന്നു.

Scroll To Top