Saturday December 10, 2016
Latest Updates

ഡല്‍ഹിയില്‍ നൂറു കോടിയുടെ മയക്കുമരുന്ന് വേട്ട; മലയാളി അറസ്റ്റില്‍

ഡല്‍ഹിയില്‍ നൂറു കോടിയുടെ മയക്കുമരുന്ന് വേട്ട; മലയാളി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറു കോടിയുടെ മയക്കുമാരുന്നുവേട്ടയില്‍ മലയാളി ഉള്‍പ്പെട്ട സംഘം പിടിയില്‍. പാകിസ്ഥാനില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന 21  കിലോ ഹെറോയ്‌നും മറ്റ് മയക്കുമരുന്നുകളുണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൂന്തുറ ത്രിവേണി നഗറില്‍ നൗഷാദ് അബ്ദുള്‍ റഹ്മാന്‍ (35), മുംബയ് സ്വദേശികളായ ഷാജഹാന്‍ മുഹമ്മദ് യാസിന്‍, മുഹമ്മദ് സാജിദ് സുബൈര്‍, അബ്ദുള്‍ സത്താര്‍ എന്നിവരാണ്  പിടിയിലായത്.

പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയത്. സംഘം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിനായി നൗഷാദ് കഴിഞ്ഞ 17 നാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയത്. മയക്കുമരുന്നുമായി മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഘം ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്.

ബികോം ബിരുദധാരിയായ നൗഷാദ് വള്ളക്കടവിലെ കാര്‍ഗോ കമ്പനി ജീവനക്കാരനായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫര്‍ണിച്ചര്‍ കയറ്റുമതി സ്ഥാപനത്തില്‍ ജോലി തേടി അവിടെ വച്ച് പരിചയപ്പെട്ട തമ്‌നിഴ്‌നാദ് സ്വദേശിയാണ് ഇയാളെ മയക്കുമരുന്ന് റാക്കറ്റില്‍ എത്തിച്ചത് എന്നാണു പോലീസിനു ലഭിച്ച വിവരം.

Scroll To Top