Wednesday December 07, 2016
Latest Updates

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു പ്രചാരണം ഇന്നവസാനിക്കും,ആം ആദ്മിയ്ക്ക് പ്രതീക്ഷ 

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു പ്രചാരണം ഇന്നവസാനിക്കും,ആം ആദ്മിയ്ക്ക് പ്രതീക്ഷ 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാഴ്ചയിലേറെ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണം ഇന്നവസാനിക്കും. അവസാന ദിവസമായ ഇന്ന് പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം സ്വന്തം മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ശക്തമായ ത്രികോണ മല്‍സരത്തിന്റെ വീറും വാശിയും നിറഞ്ഞതായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണം.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും, അന്തിമഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സജീവമായി രംഗത്തിറക്കി അത് മറികടക്കാന്‍ കഴിഞ്ഞുവെന്ന വിശ്വാസത്തിലാണ് ബിജെപി. അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടിയെ ഫണ്ട് വിവാദത്തില്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് ആത്മവിശ്വാസം പകരുന്നു. മറുവശത്ത് അഭിപ്രായ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന ആവേശത്തിലാണ് ആം ആദ്മി പാര്‍ട്ടി. ബിജെപി ആസൂത്രണം ചെയ്ത ഫണ്ട് വിവാദമൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.

ബിജെപിയും ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാകും ഡല്‍ഹി തിരഞ്ഞെടുപ്പെന്ന വിലയിരുത്തല്‍ തിരുത്തി, മല്‍സരരംഗത്ത് സജീവസാന്നിധ്യമാകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. വോട്ടുകള്‍ ചോരുന്നത് ആം ആദ്മി പാര്‍ട്ടിയിലേക്കായതിനാല്‍, പാവപ്പെട്ടവരുടെ പാര്‍ട്ടി കോണ്‍ഗ്രസാണെന്നു സ്ഥാപിക്കാനും നേതൃത്വം ശ്രമിക്കുന്നു. കിരണ്‍ ബേദിയും അരവിന്ദ് കേജ്‌രിവാളും അജയ് മാക്കനും സ്വന്തം മണ്ഡലങ്ങളിലാണ് പ്രചാരണത്തിന്റെ അവസാന ദിവസം ചെലവഴിക്കുന്നത്

Scroll To Top