Saturday December 03, 2016
Latest Updates

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം കത്തിനശിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം കത്തിനശിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം കത്തിനശിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണത്തിനായി കേന്ദ്രം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. രണ്ട് മാസത്തിനകം അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.

കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് കത്തി നശിച്ചത്. സംഭവം ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച്‌, ഡല്‍ഹി പൊലീസ് എന്നീ വിഭാഗങ്ങളിലെയും ക്രമസാധാന സേനയിലെയും അംഗങ്ങള്‍ അന്വേഷണ സംഘത്തിലുണ്ട്. പള്ളിക്ക് സമീപത്ത് നിന്ന് മണ്ണെണ്ണ ജാര്‍ കണ്ടെടുത്തിരുന്നു. ഇത് പള്ളി കത്തിച്ച ണെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ മലയാളികളും പുരോഹിതരും ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മതമേലധ്യക്ഷന്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Scroll To Top