Saturday December 03, 2016
Latest Updates

ഡല്‍ഹിയിലെ കൊലയാളി കടുവയെ സംരക്ഷിക്കണമെന്ന് നടി തൃഷ പ്രണബ് മുഖര്‍ജിയോട്

ഡല്‍ഹിയിലെ കൊലയാളി കടുവയെ സംരക്ഷിക്കണമെന്ന് നടി തൃഷ പ്രണബ് മുഖര്‍ജിയോട്

ഡല്‍ഹിയിലെ മൃഗശാലയില്‍ യുവാവിനെ കടിച്ച് കൊന്ന വെള്ളക്കടുവയെ സംരക്ഷിക്കണമെന്ന് തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് അഭ്യര്‍ത്ഥിച്ചു, ട്വിറ്ററിലൂടെയായിരുന്നു തൃഷയുടെ അഭ്യര്‍ത്ഥന. വിജയ് എന്ന് പേരുള്ള ഒരു വെള്ളക്കടുവയാണ് ഈ ചൊവ്വാഴ്ചയാണ് മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാവിനെ കടിച്ച് കൊന്നത്. കടുവയുടെ കൂട്ടില്‍ അബദ്ധത്തില്‍ വീണ യുവാവിനെ കടുവ കടിച്ച് കൊല്ലുകയായിരുന്നു.

ഇതേതുടര്‍ന്ന് ഈ കടുവയെ കൊല്ലണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൃഷ വിജയ് എന്ന കടുവയുടെ സംരക്ഷണത്തിനായി പ്രണബ് മുഖര്‍ജിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചത്. വിജയ് യുവാവിനെ മനപൂര്‍വം ആക്രമിച്ചില്ല. അത് സ്വയരക്ഷയ്ക്ക് വേണ്ടി പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തൃഷ ട്വീറ്റില്‍ പറയുന്നു.

Scroll To Top