Saturday December 10, 2016
Latest Updates

ഡല്‍ഹിയിലെ ഐറിഷ് എംബസി ജീവനക്കാരിയെ ശല്യപ്പെടുത്തിയ ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ ഐറിഷ് എംബസി ജീവനക്കാരിയെ ശല്യപ്പെടുത്തിയ ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഐറിഷ് എംബസിയിലെ മേലുദ്യോഗസ്ഥയെ ശല്യം ചെയ്തതിന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഐറിഷ് എംബസിയില്‍ തന്നെ ജോലി ചെയ്യുന്ന 28കാരനായ ഉമേഷ് എന്ന ആളാണ് പോലീസ് പിടിയിലായത്.
ഒരു സീനിയര്‍ എംബസി ഉദ്യോഗസ്ഥയെ വളരെ നാളായി ശല്യം ചെയ്തു വരികയായിരുന്നു യുവാവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറഞ്ഞത്.. ഇരയാകേണ്ടി വന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും പോലീസിനെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഉമേഷ് അറസ്റ്റിലായത്.
അസമയത്ത് സ്ത്രീയുടെ ഫോണില്‍ വരുന്ന മിസ്സ്ഡ് കോളുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഈ നമ്പറുകളിലേക്ക് തിരികെ വിളിച്ചാല്‍ യാതൊരു പ്രതികരണവും ഉണ്ടവാറുമില്ലായിരുന്നു. പല നമ്പറുകളില്‍ നിന്നായിരുന്നു കോളുകള്‍ വന്നത്. സഹികെട്ട സ്ത്രീയും ഭര്‍ത്താവും പോലീസിനെ സമീപിക്കുകയായിരുന്നു.
സ്ത്രീക്ക് വന്നുകൊണ്ടിരുന്ന നമ്പറുകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സിംകാര്‍ഡുകളൊക്കെ തെറ്റായ ഡോക്യുമെന്റ്‌സ് നല്‍കി കരസ്ഥമാക്കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയാണ് ചെയ്തത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ നിരീക്ഷിക്കാന്‍ ആരംഭിച്ചതോടെയാണ് ഉമേഷ് വലയിലായതെന്നാണ് പോലീസ് അറിയിക്കുന്നത്.
വളരെ നേരം ചോദ്യം ചെയ്തതിനു ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Scroll To Top