Thursday December 08, 2016
Latest Updates

ഡറ്റ്‌സണ്‍ ഗോയുടെ പുതിയ പതിപ്പ് നിസാന്‍ ഇന്ത്യയിലിറക്കുന്നു; വിപണിയിലെത്തുക 5000 ഡോളര്‍ മാത്രം വിലവരുന്ന കാറുകള്‍

ഡറ്റ്‌സണ്‍ ഗോയുടെ പുതിയ പതിപ്പ് നിസാന്‍ ഇന്ത്യയിലിറക്കുന്നു; വിപണിയിലെത്തുക 5000 ഡോളര്‍ മാത്രം വിലവരുന്ന കാറുകള്‍

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനി ഡറ്റ്‌സണ്‍ ഗോയുടെ പുതിയ പതിപ്പ് ഇന്ത്യയിലിറക്കുന്നു. 5000 ഡോളര്‍ മാത്രം വിലവരുന്ന കുറഞ്ഞ വിലയുള്ള ചെറുകാറാണ് വിപണിയിലെത്തുക. ഡറ്റ്‌സണ്‍ ഗോയെക്കാള്‍ വിലകുറഞ്ഞ കാറായിരിക്കുമിത്.

ഡറ്റ്‌സണ്‍ ഗോയെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുള്ള കാറായിരിക്കുമിതെന്ന് നിസാന്‍ ഇന്ത്യാ പ്രസിഡന്റ് ഗ്വില്ലാമെ സികാര്‍ഡ് പറഞ്ഞു. ഡറ്റ്‌സണ്‍ റെഡി ഗോ എന്ന പേരിലുള്ള പുതിയ കാറിന്റെ കോണ്‍സെപ്റ്റ് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഓട്ടോ ഷോയില്‍ നിസാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനോട് സാദൃശ്യമുള്ളതായിരിക്കും പുറത്തിറങ്ങാന്‍ പോകുന്ന പുതിയ പതിപ്പെന്നും സൂചനയുണ്ട്.

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റിനോള്‍ട്ടുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ നിസാന്‍ കാറുകളിറക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ വെറും രണ്ട് ശതമാനം മാത്രം ഇടമുള്ള നിസാന്‍ കഴിഞ്ഞ വര്‍ഷം 62200 കാറുകളാണ് വിറ്റഴിച്ചത്. അതില്‍ മൂന്നിലൊരു ഭാഗവും ഡറ്റ്‌സണ്‍ ഗോ ആയിരുന്നു. 2020ഓടെ വിപണിയുടെ അഞ്ച് ശതമാനമെങ്കിലും പിടിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Scroll To Top