Tuesday December 06, 2016
Latest Updates

ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

വൃക്ക പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയരാക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. 2030 ആകുന്നതോടെ ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണം 50 ലക്ഷത്തോളം പേര്‍ വരുമെന്നാണ് പഠനം. നിലവിലുള്ളതിന്റെ രണ്ടിരട്ടിയാണിത്. ഏഷ്യ, ആഫ്രിക്ക വന്‍കരകളിലെ വികസ്വര രാജ്യങ്ങളിലാണ് കൂടുതല്‍ വൃക്ക രോഗികളുണ്ടാകുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രോഗം മൂര്‍ഛിച്ച് വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകുന്നതോടെയാണ് ഡയാലിസിസും റീനല്‍ റീപ്ലേയ്‌സ്‌മെന്റ് തെറാപ്പി (ആര്‍ആര്‍ടി)യും നടത്തുന്നത്. ചെലവേറിയ ചികിത്സാ രീതികളായ ഇവയിലൂടെയാണ് വൃക്ക രോഗികളുടെ ജീവിതം നിലനിര്‍ത്താറുള്ളത്.

ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണം 2010ലെ 2.61 മില്യണില്‍ നിന്നും 2030 ആകുമ്പോഴേക്കും 5.43 മില്യണായി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഡയാലിസിസ് സൗകര്യം ലഭ്യമാകാത്ത രോഗികളൊഴികെയാണിത്.

Scroll To Top