Monday December 05, 2016
Latest Updates

ഡബ്ല്യൂ എം സി :രാജു കുന്നക്കാട്ട് വീണ്ടും ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ,മജു പേയ്ക്കല്‍ അസോസിയേറ്റ് സെക്രട്ടറി

ഡബ്ല്യൂ എം സി :രാജു കുന്നക്കാട്ട് വീണ്ടും ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ,മജു പേയ്ക്കല്‍ അസോസിയേറ്റ് സെക്രട്ടറി

കോട്ടയം: അയര്‍ലണ്ടില്‍ നിന്നുള്ള രാജു കുന്നക്കാട്ട് വേള്‍ഡ് മലയാളി കൗണ്‍സി (ഡബ്ല്യുഎംസി)ലിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മജു പേയ്ക്കലും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് ആഗോള സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു 

വി സി പ്രവീണിനെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു.കുമരകം ബാക്ക് വാട്ടേഴ്‌സ് റിപ്പിള്‍സില്‍ നടക്കുന്ന ഒമ്പതാം ദ്വിവാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഓഗസ്റ്റ് എട്ടിന് ഐക്യകണ്‌ഠേനയാണ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഗ്‌ളോബല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. 

ചീഫ് ഇലക്ക്ഷന്‍ കമ്മീഷണര്‍ അജയകുമാര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.സിസിലി ജേക്കബ്,(ആഫ്രിക്ക വൈസ് ചെയര്‍ പേഴ്‌സണ്‍), എ.എസ്.ജോസ്(ബഹ്‌റിന്‍,ഗ്‌ളോബല്‍ പ്രസിഡന്റ്), ജോസ് എടാട്ടേല്‍ (സിറ്റ്‌സര്‍ലണ്ട് വൈസ് പ്രസിഡന്റ്),അഡ്വ .സിറിയക് തോമസ്(ബാംഗ്‌ളുരു ;ഗ്‌ളോബല്‍ ജനറല്‍ സെക്രട്ടറി), ജോബിന്‍സണ്‍ കൊറ്റത്തില്‍ (സ്വിറ്റ്‌സര്‍ലണ്ട് ,ഗ്‌ളോബല്‍ ട്രഷറര്‍), ജോളി തടത്തില്‍ (ജര്‍മനി) (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

ഓഗസ്റ്റ് ഏഴിന് ആരംഭിച്ച സമ്മേളനം ഈ മാസം 10 ന് സമാപിയ്ക്കും. ഡബ്ല്യുഎംസിയ്ക്ക് ആഗോള തലത്തില്‍ ഇന്‍ഡ്യ, യൂറോപ്പ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ്, മിഡില്‍ഈസ്റ്റ്, അമേരിക്ക എന്നീ ആറു റീജിയനുകളിലായി അന്‍പത്തിയൊന്ന് പ്രോവിന്‍സുകളാണുള്ളത്. ഇന്‍ഡ്യ റീജിയന്റെ കീഴില്‍ പന്ത്രണ്ട് പ്രോവിന്‍സുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്

Scroll To Top