Thursday December 08, 2016
Latest Updates

ഡബ്ല്യൂ എം സി നൃത്താഞ്ജലി 2014′ ശനിയാഴ്ച്ച തുടങ്ങും ,ആദ്യദിനം ശാസ്ത്രീയ നൃത്ത മത്സരങ്ങള്‍

ഡബ്ല്യൂ എം സി നൃത്താഞ്ജലി 2014′ ശനിയാഴ്ച്ച തുടങ്ങും ,ആദ്യദിനം ശാസ്ത്രീയ നൃത്ത മത്സരങ്ങള്‍

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ പിന്തുണയോടെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ലെ നൃത്താഞ്ജലി മത്സര ഇനങ്ങള്‍ നവംബര്‍ 22,23 തീയതികളില്‍ നടത്തപ്പെടും.
ഉത്ഘാടനദിവസമായ നവംബര്‍ 22ന് (ശനി) രാവിലെ 9മണി മുതല്‍ ശാസ്ത്രീയ നൃത്ത ഇനങ്ങളായ ‘മോഹിനിയാട്ടം’, ‘ഭരതനാട്യം’ എന്നിവയുടെ മത്സരമാവും നടക്കുക.

നവംബര്‍ 23 ന് (ഞായര്‍)രാവിലെ 9മണി മുതല്‍ നാടോടി നൃത്തം,സിനിമാറ്റിക്ക് ഡാന്‍സ്,ഐറിഷ് ഡാന്‍സ് എന്നിവയുടെയും,എല്ലാ ഗ്രൂപ്പ് ഇനങ്ങളുടെയും മത്സരങ്ങള്‍ നടക്കും.

ഡിസംബര്‍ 6 ന്(ശനി) നടക്കുന്ന കലോത്സവത്തില്‍ നൃത്തേതര ഇനങ്ങളായ ഫാന്‍സി ഡ്രസ്സ്, , കഥ പറച്ചില്‍ , ആക്ഷന്‍ സോങ്ങ് , ലളിതഗാനം,പ്രസംഗം,മോണോ ആക്ട് , കവിതാ പാരായണം , പെന്‍സില്‍ ഡ്രോയിംഗ് ,കളറിംഗ്, ദേശീയ ഗാനം തുടങ്ങിയവയുടെ മത്സരം നടക്കും.
കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ല്യൂ.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
www.wmcireland.com
മത്സര ദിവസങ്ങളില്‍ ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ഇന്ത്യന്‍ കേറ്ററിംഗായ ‘ ‘Taste The Best’ ഒരുക്കുന്ന രുചികരമായ വിഭവങ്ങള്‍ മത്സര വേദിയോടനുബന്ധിച്ച് ലഭ്യമാണ്. 
ഡബ്ല്യൂഎം. സി അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ കോര്‍ഡിനേറ്റര്‍ (0872365378). 
വിവരങ്ങള്‍ക്ക് :
സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി 0877739792),
ബിലിന്‍ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിന്‍ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)

Scroll To Top